നിഗൂഢതകൾ നിറച്ച് 'റോഷാക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്റർ; മമ്മൂട്ടി - നിസാം ബഷീർ ത്രില്ലർ ചിത്രം

നിഗൂഢതകൾ നിറച്ച് 'റോഷാക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്റർ; മമ്മൂട്ടി - നിസാം ബഷീർ ത്രില്ലർ ചിത്രം

മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന 'റോഷാക്കി'ന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്. മുഖമൂടി ധരിച്ച് ഒരു പഴയ കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. കെട്ട്യോളാണെന്റെ മാലാഖയായിരുന്നു നിസാം ബഷീറിന്റെ ആദ്യ ചിത്രം.

റോഷാക്കിന്റെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ് . ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുളാണ് 'റോഷാക്കി'ന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. കുറുപ്പിന് ശേഷം നിമിഷ് രവി ഛായാഗ്രഹണം ചെയ്യുന്ന ചിത്രം കൂടിയാണ് 'റോഷാക്ക്'. എഡിറ്റിംഗ് കിരൺ ദാസും, സംഗീതം മിഥുൻ മുകുന്ദനുമാണ് നിർവഹിച്ചിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയുന്ന നൻ പകൽ നേരത്ത് മയക്കമാണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം. സിബിഐ 5 : ദ ബ്രെയിനാണ് അവസാനമായി തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്.