'അലങ്കാരങ്ങളില്ലാതെ', സമീറ സനീഷിന്റെ പുസ്തകം ആഷിഖ് അബുവിന് നല്‍കി പ്രകാശനം ചെയ്ത് മമ്മൂട്ടി

'അലങ്കാരങ്ങളില്ലാതെ', സമീറ സനീഷിന്റെ പുസ്തകം ആഷിഖ് അബുവിന് നല്‍കി പ്രകാശനം ചെയ്ത് മമ്മൂട്ടി

കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷിന്റെ പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടി. 'അലങ്കാരങ്ങളില്ലാതെ-A Designers Diary' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ആഷ്ഖ് അബുവിന് നല്‍കിയാണ് മമ്മൂട്ടി പ്രകാശനം ചെയ്തത്. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചലച്ചിത്ര കലയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കോസ്റ്റ്യൂം ഡിസൈനിങിന്റെ രീതികളെക്കുറിച്ചും വെളിപ്പെടുത്തുന്നതാണ് പുസ്തകം. പരസ്യചിത്ര രംഗത്തുനിന്ന് 2009ലാണ് സമീറ സിനിമയിലെത്തിയത്. ഹിന്ദി ചിത്രം 'ദി വൈറ്റ് എലഫെന്റിലായിരുന്നു തുടക്കം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മലയാളത്തില്‍ അടക്കം 160 ലധികം സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ലും 2018 ലുംമികച്ച കോസ്റ്റും ഡിസൈനര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചലച്ചിത്ര രംഗത്തെ തന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ തനിക്ക് ലഭിച്ച അനുഭവങ്ങളെ കുറിച്ചുമാണ് ഈ പുസ്തകമെന്ന് സമീറ സനീഷ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകയായ രശ്മി രാധാകൃഷ്ണനാണ് പുസ്തകം എഴുതി തയ്യാറാക്കിയിരിയ്ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in