മമ്മൂട്ടി-ലിജോ പെല്ലിശേരി-എം.ടി ചിത്രം തുടങ്ങുന്നു, അഭിനേതാക്കള്‍ക്ക് അവസരം

മമ്മൂട്ടി-ലിജോ പെല്ലിശേരി-എം.ടി ചിത്രം തുടങ്ങുന്നു, അഭിനേതാക്കള്‍ക്ക് അവസരം

നെറ്റ്ഫ്ളിക്സ് എം.ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജിയിലെ മമ്മൂട്ടി ചിത്രം തുടങ്ങുന്നു. ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന സിനിമ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് ശ്രീലങ്കയിലാണ്. എം.ടിയുടെ ആത്മകഥാംശമുള്ള 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' എന്ന കഥയാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ പെല്ലിശേരി ഒരുക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ 'എന്റെ ഓര്‍മ്മയ്ക്ക്' എന്ന കഥയുടെ തുടര്‍ച്ചയായാണ് എംടി 'കടുഗണ്ണാവ ഒരു യാത്രകുറിപ്പ്' എഴുതുന്നത്.

സിബിഐ ഫൈവ് പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി ലിജോ പെല്ലിശേരിയുടെ സിനിമയില്‍ അഭിനയിക്കുക. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, രതീഷ് അമ്പാട്ട്, മഹേഷ് നാരായണന്‍, അശ്വതി വി.നായര്‍ എന്നിവരാണ് ആന്തോളജിയിലെ മറ്റ് സിനിമകള്‍ ഒരുക്കുന്നത്. ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രമായ കടല്‍ക്കാറ്റ് ആണ് രതീഷ് അമ്പാട്ട് ചിത്രം. ജയരാജ് ചിത്രത്തില്‍ ഇന്ദ്രന്‍സാണ് കേന്ദ്രകഥാപാത്രം. മോഹന്‍ലാലിനെ നായകനാക്കി അഭയം തേടി എന്ന സിനിമയും ബിജു മേനോനെ നായകനാക്കി ശിലാലിഖിതം എന്ന സിനിമയും പ്രിയദര്‍ശന്‍ ഈ ആന്തോളജിയില്‍ ഒരുക്കുന്നു.

Casting Call Details:

The Cue
www.thecue.in