'പുഴു പുരോഗമനപരമായ സിനിമ'; ചിത്രീകരണ സമയം വലിയ അനുഭവമായിരുന്നുവെന്ന് മമ്മൂട്ടി

'പുഴു പുരോഗമനപരമായ സിനിമ'; ചിത്രീകരണ സമയം വലിയ അനുഭവമായിരുന്നുവെന്ന് മമ്മൂട്ടി

മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രമായ പുഴുവിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പുഴു പുരോഗമനപരമായ സിനിമയാണെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയവും വലിയൊരു അനുഭവമായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു.

'പുഴുവിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി എന്ന് അറിയിക്കുന്നതില്‍ വലിയ സന്തോഷം. ഇത് പുരോഗമനപരവും ഉത്കര്‍ഷേച്ഛ നിറഞ്ഞതുമായ സിനിമയാണ്. പുഴുവിന്റെ ചിത്രീകരണ സമയവും വലിയൊരു അനുഭവമായിരുന്നു. നിങ്ങളെല്ലാവരും ഈ സിനിമ കാണുന്നത് വരെയുള്ള കാത്തിരിപ്പാണ് ഇനി.' - മമ്മൂട്ടി

നവാഗതയായ റത്തീനയാണ് പുഴുവിന്റെ സംവിധായിക. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ സന്തതസഹചാരി കൂടിയായ എസ്. ജോര്‍ജാണ് പുഴു നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ സഹനിര്‍മ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രവുമാണ് പുഴു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വിതരണം.

ഉണ്ടക്ക് ശേഷം ഹര്‍ഷാദും വൈറസിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് പുഴു. തേനി ഈശ്വറാണ് ക്യാമറ. മമ്മൂട്ടി ചിത്രം പേരന്‍പ് ക്യാമറയിലാക്കിയതും തേനിയാണ്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. മനു ജഗത് ആര്‍ട്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും സൗണ്ട് ഡിസൈന്‍. സമീറാ സനീഷ് വസ്ത്രാലങ്കാരവും ബാദുഷ പ്രൊജക്ട് ഡിസൈനും. രോഹിത് കെ സുരേഷ് ആണ് സ്റ്റില്‍സ്.

Related Stories

No stories found.
logo
The Cue
www.thecue.in