സത്യം ഒരുപാട് പേരെ അസ്വസ്ഥരാക്കും: ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി ധനുഷ്, മാരന്‍ ട്രെയ്‌ലര്‍

സത്യം ഒരുപാട് പേരെ അസ്വസ്ഥരാക്കും: ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി ധനുഷ്, മാരന്‍ ട്രെയ്‌ലര്‍

ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത മാരന്റെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രത്തില്‍ മാരന്‍ എന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിന്റെ വേഷമാണ് ധനുഷ് അവതരിപ്പിക്കുന്നത്. മാളവിക മോഹനാണ് നായിക.

കാര്‍ത്തിക് നരേനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കാര്‍ത്തിക് നരേന് ഒപ്പം സുഹാസും ഷറഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാര്‍ച്ച് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചിത്രത്തില്‍ മഹേന്ദ്രന്‍, സമുദ്രക്കനി, സ്മൃതി വെങ്കട്, കൃഷ്ണകുമാര്‍, ആടുകളം നരേയ്ന്‍, ജയപ്രകാശ് എന്നിവരും അണിനിരക്കുന്നു. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ജിവി പ്രകാശ് സംഗീത സംവിധാനം.

അതേസമയം അദ്രംഗി രേ എന്ന ബോളിവുഡ് ചിത്രമാണ് ധനുഷിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഹോട്ട്സ്റ്റാറില്‍ തന്നെയായിരുന്നു റിലീസ്. റുസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ദ ഗ്രേ മാന്‍ ആണ് ധനുഷിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in