'ന്നാ താന്‍ കേസ് കൊട്'; സഹനിര്‍മ്മാതാവായി ചാക്കോച്ചന്‍

'ന്നാ താന്‍ കേസ് കൊട്'; സഹനിര്‍മ്മാതാവായി ചാക്കോച്ചന്‍

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഡയറക്ടര്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'ന്നാ താന്‍ കേസ് കൊടി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കൂഞ്ചാക്കോ ബോബന്‍ പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് കൂടിയാണ് ചാക്കോച്ചന്‍.

ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുടെ ചിത്രീകരണം കാസര്‍ഗോഡ് പൂര്‍ത്തിയായി. കാസര്‍ഗോട്ടെ അഞ്ച് ഗ്രാമങ്ങളില്‍ നിന്നായ് പത്തോളം ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. 60 ദിവസമായിരുന്നു ചിത്രീകരണം. ജൂലൈ ആദ്യവാരമായിരിക്കും ചിത്രം തിയേറ്ററിലെത്തുക.

ബോളിവുഡ് ഛായാഗ്രാഹകനായ രാകേഷ് ഹരിദാസാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. മനോജ് കണ്ണോത്ത് എഡിറ്ററും ജോതിഷ് ശങ്കര്‍ ആര്‍ട്ട് ഡയറക്ടറുമാണ്. ഡോണ്‍ വിന്‍സെന്റ് സംഗീതം, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, മിക്‌സിംഗ് വിപിന്‍ നായര്‍.

മെല്‍വി. ജെ കോസ്റ്റിയൂം , ഷാലു പേയാട് സ്റ്റില്‍സ്. സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് ഡയറക്ടറും രാജേഷ് മാധവന്‍ കാസ്റ്റിംഗ് ഡയറക്ടറുമാണ്. അരുണ്‍ സി തമ്പി ക്രിയേറ്റീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പനയാണ്. ഫിനാന്‍സ് കണ്‍ട്രോളര്‍ ജോബീഷ് ആന്റണി. പരസ്യകല ഓള്‍ഡ് മങ്ക്.

Related Stories

No stories found.
logo
The Cue
www.thecue.in