കമല്‍ ഹാസന്റെ 'വിക്രം'; പ്രീ റിലീസ് ബിസിനസില്‍ നേടിയത് 200 കോടി

കമല്‍ ഹാസന്റെ 'വിക്രം'; പ്രീ റിലീസ് ബിസിനസില്‍ നേടിയത് 200 കോടി

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രമിന്റെ പ്രീ റിലീസ് ബിസിനസ് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചിത്രത്തിന്റെ വ്യത്യസ്ത ഭാഷകളിലെ സാറ്റ്‌ലൈറ്റ്, ഒടിടി അവകാശം വിറ്റ് പോയത് 200 കോടിയിലധികം രൂപയ്ക്കാണ്.

ജൂണ്‍ 3നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ഷിബു തമീന്‍സ് നേതൃത്വം നല്‍കുന്ന റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്ചേഴ്സാണ് വിക്രം വിതരണം ചെയ്യുന്നത്.

കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാസ് ആക്ഷന്‍ രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ ട്രെയ്‌ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാമത് എത്തിയിരുന്നു.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in