കമൽ ഹാസൻ ഇനി പാ രഞ്ജിത്തിനൊപ്പം; ഒരു 'മധുര പടം'

കമൽ ഹാസൻ ഇനി പാ രഞ്ജിത്തിനൊപ്പം; ഒരു 'മധുര പടം'

കമൽ ഹാസനും സംവിധായകൻ പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന വിക്രം സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് പാ രഞ്ജിത്ത് കമല്‍ ഹാസനൊപ്പമുള്ള ചിത്രം പ്രഖ്യാപിച്ചത്.

പാ രഞ്ജിത്തിന്റെ വാക്കുകൾ

കമല്‍ സാറിനൊപ്പം ഉടന്‍ തന്നെ. ഒരുപാട് ആകാംക്ഷയോടെയാണ് ആ സിനിമയെ നോക്കി കാണുന്നത്. സാറിനെ വെച്ചൊരു 'മധുര പടം' ചെയ്യാനാണ് എന്റെ ആഗ്രഹം.

വിക്രം ജൂണ്‍ 3നാണ് റിലീസ്. കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ് തുടങ്ങിയവരും സിനിമയിലുണ്ട്. 15 മണിക്കൂറിനുള്ളിൽ 9.7 മില്യൺ കാഴ്ച്ചക്കാരുമായി ചിത്രത്തിന്റെ ട്രൈലെർ ട്രെൻഡിങ്ങായിരിക്കുകയാണ്.

നേരത്തെ വെട്രിമാരൻ കമൽ ഹാസനെ നായകനാക്കി ചിത്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും 'വാടി വസൽ' ചിത്രീകരണം പൂർത്തിയാകാത്തതുകൊണ്ട് മഹേഷ് നാരായണൻ ചിത്രത്തിലായിരിക്കും കമല്‍ ഹാസന്‍ അടുത്തതായി അഭിനയിക്കുക. അതിനു ശേഷമായിരിക്കും പാ രഞ്ജിത്ത് ചിത്രം തുടങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in