'കണ്ണിന് കണ്ണ്, പല്ലിന് പല്ല്', കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജ്, ടീസര്‍

'കണ്ണിന് കണ്ണ്, പല്ലിന് പല്ല്', കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജ്, ടീസര്‍

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ടീസര്‍ പുറത്തിറങ്ങി. ഒരു മാസ് ആക്ഷന്‍ എന്റര്‍ട്ടെയിനറായിരിക്കും ചിത്രമെന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. ചിത്രം 2022ലാണ് റിലീസ് ചെയ്യുക.

കൊവിഡ് തരംഗത്തിന് തുടര്‍ന്ന് നിര്‍ത്തിവെച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെയാണ് ആണ് പുനരാരംഭിച്ചത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന്റെ തിരക്കഥ ജിനു എബ്രഹാമാണ്. മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം.

ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയായിരുന്നു കടുവ. സുജിത്ത് വാസുദേവാണ് ക്യാമറ. ചിത്രത്തില്‍ വിവേക് ഒബ്രോയിയും പ്രധാന വേഷം ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in