
സിബിഐ ആറിനെക്കുറിച്ച് അഞ്ചാം ഭാഗം വിജയിച്ച സാഹചര്യത്തില്‍ ആലോചിക്കുമെന്ന് സംവിധായകന് കെ.മധു. സിനിമയുടെ ആഘോഷത്തിന്റെ ഭാഗമായി ജഗതി ശ്രീകുമാറിനെ വീട്ടിലെത്തി കണ്ട ശേഷമാണ് പ്രതികരണം. മമ്മൂട്ടി സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനായെത്തുന്ന സിബിഐ സീരീസിലെ അഞ്ചാം ചിത്രമായാണ് സിബിഐ ഫൈവ് ദ ബ്രയിന്‍ എത്തിയത്. എസ്. എന്‍ സ്വാമിയാണ് തിരക്കഥ.
സിബിഐ ഫൈവ് തിയറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം കാണാന്‍ ജഗതി ശ്രീകുമാര്‍ എത്തുമെന്നും കെ.മധു. പ്രേക്ഷകരോടൊപ്പം സിനിമ കാണാന്‍ പോകുമോ എന്ന ചോദ്യത്തിന് ജഗതി സന്തോഷത്തോടെ തലയാട്ടുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
കെ.മധു പറഞ്ഞത്
സിബിഐ അഞ്ചാം ഭാഗം ആലോചിച്ചപ്പോള്‍ തന്നെ ആലോചനയില്‍ വിക്രം ഉണ്ടായിരുന്നു. അമ്പിളിച്ചേട്ടന് ഉറപ്പായും ആ കഥാപാത്രമായി എത്തണം എന്ന നിശ്ചയിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രാധാന്യം നഷ്ടപ്പെടരുത് എന്നും ഉണ്ടായിരുന്നു. ലോകത്തെ എല്ലാ തിയറ്ററുകളിലും വിക്രമിന്റെ സീന്‍ കാണുമ്പോള്‍ കയ്യടിക്കുന്നുണ്ട്. ഞങ്ങളുടെ വിക്രം തിരിച്ചെത്തിയതാണ് ഞങ്ങളുടെ സന്തോഷം.