ഇത്രയും നല്ല സിനിമക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു, സിബിഐ 5നെക്കുറിച്ച് കെ മധു

ഇത്രയും നല്ല സിനിമക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു, സിബിഐ 5നെക്കുറിച്ച് കെ മധു

സിബിഐ 5ന് ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ പലരും ശ്രമിച്ചുവെന്നും അത് ഒരു പരിധിവരെ സാധിച്ചുവെന്നും സംവിധായകന്‍ കെ മധു. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് സിനിമ മുന്നേറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ 5ന്റെ അണിയറ പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ എന്നിവരുമൊത്തുള്ള സ്വീകരണത്തില്‍ പങ്കെടുക്കുക്കവെയായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

കെ മധുവിന്റെ വാക്കുകള്‍

ഈ പരമ്പരയില്‍ ഉടനീളം അതാത് കാലത്തെ യുവത്വത്തെ കൂടെക്കൂട്ടി ചെയ്ത സിനിമകളാണ്. ഇപ്പോഴും യുവാക്കളുടെ പിന്തുണ പരിപൂര്‍ണ്ണമായും ഉണ്ട്. അത് എവിടെയോ തച്ചുടയാക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്. ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങളില്‍ ഇത്രയും നല്ലൊരു പടത്തിന് ഒരു നെഗറ്റീവ് ഒപ്പീനിയണ്‍ ഉണ്ടാക്കിയെടുക്കാന്‍ പല ആളുകളും ശ്രമിച്ചു. ഒരു പരിധി വരെ അത് നടന്നു. അതെല്ലാം അതിജീവിച്ചുകൊണ്ട് ലോകമെമ്പാടും ഈ സിനിമ ഓടുന്നുണ്ടെങ്കില്‍ അത് ഒരു വിജയമാണ്.

1988ല്‍ എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു ഒരുക്കിയ ഒരു സിബിഐ ഡയറിക്കുറുപ്പിന്റെ അഞ്ചാം ഭാഗമാണ് സിബിഐ 5, ദ ബ്രെയിന്‍. മെയ് 1ന് തിയേറ്ററുകളിലെത്തിയ സിനിമ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്.