മൈക്കിനെ പോലെ എനിക്കും ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയെന്ന് തോന്നിയിട്ടുണ്ട്: അനശ്വര രാജന്‍

മൈക്കിനെ പോലെ എനിക്കും ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയെന്ന് തോന്നിയിട്ടുണ്ട്: അനശ്വര രാജന്‍

ജീവിതത്തിലൊരു ഘട്ടത്തില്‍ തനിക്കും ഒരാണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നുവെന്നു തോന്നിയിട്ടുണ്ടെന്ന് നടി അനശ്വര രാജന്‍.

ആണ്‍കുട്ടിയാവാനുള്ള ആഗ്രഹംകൊണ്ടല്ല, മറിച്ച് സമൂഹം അവര്‍ക്കുനല്‍കുന്ന പ്രെവിലേജസും സ്വാതന്ത്ര്യവും കണ്ടിട്ടാണ് തനിക്ക് അങ്ങനെ തോന്നിയതെന്നും അനശ്വര.മൈക്ക് എന്ന പുതിയ ചിത്രത്തിന്റെ റിലീസ് അനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് അനശ്വരയുടെ പ്രതികരണം. ആണ്‍കുട്ടിയാകാന്‍ ആഗ്രഹിക്കുന്ന സാറ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന സിനിമയാണ് മൈക്ക്.

'ഞാന്‍ ജനിച്ചു വളര്‍ന്നത് ഒരിക്കലും പ്രെവിലേജ്ഡ് ആയ ഒരു സൊസൈറ്റിയില്‍ അല്ല. ജീവിതത്തില്‍ മിക്ക പെണ്‍കുട്ടികളെപോലെയും എനിക്കും ഒരു സമയത്ത് തോന്നിയിട്ടുണ്ട് ഒരു ആണ്‍കുട്ടി ആയി ജനിച്ചാല്‍ മതിയായിരുന്നു എന്ന്. സാറ, മൈക്ക് ആവാന്‍ ആഗ്രഹിക്കുന്ന പോലെ തന്നെ. അതൊരിക്കലും എനിക്കൊരു ആണ്‍കുട്ടി ആയി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് സൊസൈറ്റിയില്‍ നിന്നും അവര്‍ക്കു കിട്ടുന്ന പ്രെവിലേജസും സ്വാതന്ത്ര്യവും കൊണ്ടാണ് പല പെണ്‍കുട്ടികള്‍ക്കും ആണായി ജനിക്കണം എന്ന് തോന്നുന്നത്', അനശ്വര പറഞ്ഞു.

'ആ റെസ്‌പോണ്‍സില്‍ എന്നോട് കുറച്ചു പേര്‍ ചോദിക്കുകയുണ്ടായി, ഫ്രീഡം എന്നത് ആരെങ്കിലും തരേണ്ടതാണോയെന്ന്. ഒരിക്കലും ഫ്രീഡം ആരും തരേണ്ടതല്ല. പക്ഷെ, രാത്രി ഒരു പെണ്‍കുട്ടി പുറത്തേക്കിറങ്ങുമ്പോഴെല്ലാം അവള്‍ക്കുണ്ടാവുന്ന നോട്ടങ്ങളൊന്നും നമ്മളൊരിക്കലും നമുക്ക് ഒരു ചങ്ങലയിടുന്നതല്ല, അത് സൊസൈറ്റിയില്‍ നിന്നും നമുക്ക് കിട്ടുന്ന റെസ്‌പോണ്‍സസാണ്. അപ്പോള്‍ എല്ലാവരെയും പോലെത്തന്നെ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷെ അതൊരു പെണ്‍കുട്ടി ആയികൊണ്ട് നേടാന്‍ തന്നെയാണ് നമ്മള്‍ ശ്രമിക്കേണ്ടത് എന്നൊരു കാര്യം ഞാന്‍ മുന്നേ റീലിസ് ചെയ്തതാണ്. എന്നാല്‍ ഇക്കാര്യം സിനിമ ആളുകളിലേക്ക് കൂടെ എത്തിക്കും' അനശ്വര കൂട്ടിച്ചേര്‍ത്തു.

കൊച്ചി സെന്റര് സ്‌ക്വയര്‍ മാളില്‍ നടന്ന പ്രസ് മീറ്റില്‍ അനശ്വരക്കൊപ്പം പ്രൊഡ്യൂസര്‍ ജോണ് എബ്രഹാം, നായകന്‍ രഞ്ജിത്ത് സജീവ്, സംവിധായകന്‍ വിഷ്ണു ശിവപ്രസാദ്, തിരക്കഥാകൃത്ത് ആഷിഖ് അക്ബര്‍ അലി, സിംഗര്‍ ഹിഷാം അബ്ദുല്‍ വഹാബ് എന്നിവര്‍ പങ്കെടുത്തു

Related Stories

No stories found.
logo
The Cue
www.thecue.in