ശിഷ്യന്റെ സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലെത്തി ജീത്തു ജോസഫ്

ശിഷ്യന്റെ സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലെത്തി ജീത്തു ജോസഫ്

സംവിധായകന്‍ ജീത്തു ജോസഫ് അതിഥി വേഷത്തിലെത്തുന്ന ചിത്രമാണ് ഓര്‍മയില്‍ ഒരു ശിശിരം. ദീപക് പറമ്പോല്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തു ജോസഫിന്റെ തന്നെ സഹസംവിധായകനായിരുന്ന വിവേക് ആര്യനാണ്. ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയാണ് ജീത്തു ജോസഫിന്റെ അതിഥി വേഷം.

ശിഷ്യന്റെ സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലെത്തി ജീത്തു ജോസഫ്
‘പ്ലസ് വണ്‍’കാരനായി ദീപക് പറമ്പോല്‍; ‘ഓര്‍മയില്‍ ഒരു ശിശിരം’ നാളെ

സഹായിയായിരിക്കുന്ന സമയത്ത് ജീത്തു ജോസഫ് എന്താണോ തന്നെ പഠിപ്പിച്ചത് അത് തന്നെയാണ് അദ്ദേഹം സിനിമയില്‍ പറയുന്നതെന്ന് സംവിധായകന്‍ വിവേക് ആര്യന്‍ പറഞ്ഞു. ചിത്രത്തില്‍ ദീപക് പറമ്പോല്‍ അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രം ജീത്തു ജോസഫിന്റെ സഹായി പ്രവര്‍ത്തിക്കുന്നയാളാണ്.

ജീത്തു ചേട്ടന്റെ കയ്യില്‍ നിന്ന് ആദ്യം പഠിച്ചത് ഡിസിപ്ലിനാണ്. ഒരു സംവിധായകന്‍ എങ്ങനെ ആകണം,സെറ്റില്‍ ഡിസിപ്ലിന്‍ ആകുന്നതിനൊപ്പം തന്നെ പറഞ്ഞ ബജറ്റില്‍ സിനിമ തീര്‍ക്കുക, പറഞ്ഞ സമയത്തേക്കാള്‍ മുന്‍പ് സിനിമ തീര്‍ക്കുക, കൃത്യതയോടെ സിനിമ ചെയ്യുക. സിനിമയിലെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം നോ എന്നാണ് പറഞ്ഞത്. അപ്പോള്‍ ജിത്തുവേട്ടനെന്താണോ എന്നെ പഠിപ്പിച്ചത് അത് തന്നെയാണ് ഒരു സീനാക്കി ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എന്ത് മനസിലാക്കിയോ അതാണ് സീന്‍. അദ്ദേഹത്തിന്റെ അനുഗ്രഹം തുടക്കം മുതലെ ഉണ്ടായിരുന്നു.

വിവേക് ആര്യന്‍

ചിത്രത്തില്‍ സ്‌കൂള്‍ കാലഘട്ടത്തിലും മുപ്പത് പിന്നിട്ട കഥാപാത്രമായും രണ്ട് ഗെറ്റപ്പുകളിലാണ് ദീപക് അഭിനയിച്ചിരിക്കുന്നത്. പൂമുത്തോളെ എന്ന പാട്ടിലൂടെ ഹിറ്റ് ചാര്‍ട്ടിലെത്തിയ ജോസഫിന്റെ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കെയര്‍ ഓഫ് സൈറാ ബാനു, സണ്‍ഡേ ഹോളിഡേ, ബി ടെക് എന്നീ വിജയചിത്രങ്ങളൊരുക്കിയ മാക്ട്രോ പിക്‌ചേഴ്‌സാണ് ഓര്‍മ്മയില്‍ ഒരു ശിശിരം നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ദോ മാത്യു, ജെയിംസ് സാം എന്നീ പുതുമുഖങ്ങളും പ്രധാന റോളിലുണ്ട്. ഇര്‍ഷാദ്,അശോകന്‍,അലന്‍സിയര്‍,മാലാ പാര്‍വതി,സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണുരാജിന്റേതാണ് കഥ. ബികെ ഹരിനാരായണനാണ് ഗാനരചന. അരുണ്‍ ജെയിംസാണ് ക്യാമറ.

Related Stories

No stories found.
logo
The Cue
www.thecue.in