ഇന്‍ഡിഗോ ജീവനക്കാരന്‍ മോശമായി പെരുമാറി, ഭീകരമായ അനുഭവമായിരുന്നു: പൂജ ഹെഗ്‌ഡെ

ഇന്‍ഡിഗോ ജീവനക്കാരന്‍ മോശമായി പെരുമാറി, ഭീകരമായ അനുഭവമായിരുന്നു: പൂജ ഹെഗ്‌ഡെ

നടി പൂജ ഹെഗ്ഡെയോട് വിമാനത്തില്‍ വെച്ച് മോശമായി പെരുമാറി ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരന്‍. ജൂണ്‍ 9-ന് മുംബൈയില്‍ നിന്നും കയറിയ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. ഭീകരമായൊരു അനുഭവമായിരുന്നു അതെന്ന് പൂജ ട്വിറ്ററില്‍ കുറിച്ചു.

'ഇന്‍ഡിഗോയിലെ ജീവനക്കാരനായ വിപുല്‍ നാകാശേ വിമാനത്തില്‍ വെച്ച് ഞങ്ങളോട് വളരെ അപമര്യാദയായി പെരുമാറിയതില്‍ എനിക്ക് അതിയായ വിഷമം തോന്നി. ഇന്ന് മുംബൈയില്‍ നിന്ന് കയറിയ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. ഭീഷണിപ്പെടുത്തുന്ന രീതിയില്‍ മോശം ഭാഷയിലാണ് ഒരു കാരണവുമില്ലതെ അയാള്‍ ഞങ്ങളോട് സംസാരിച്ചത്. ഞാന്‍ പൊതുവെ ഇത്തരം കാര്യങ്ങളെ കുറിച്ച് ട്വീറ്റ് ചെയാറില്ല. പക്ഷെ ഇത് ഭീകരമായൊരു അനുഭവമായിരുന്നു.' എന്നാണ് പൂജ ട്വീറ്റ് ചെയ്തത്.

ട്വീറ്റിന് പിന്നാലെ എയര്‍ലൈന്‍സ് പൂജയോട് മാപ്പ് പറയുകയും മോശം അനുഭവത്തെ കുറിച്ച് അറിയുവാന്‍ അവരുമായി ബന്ധപ്പെടുവാന്‍ പൂജയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു ഇന്‍ഡിഗോയുടെ പ്രതികരണം.

കഴിഞ്ഞ മാസം വൈകല്യമുള്ള ഒരു കുട്ടിയെ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവതിക്കാത്തതിനെ തുടര്‍ന്ന് സിവില്‍ ഏവിയെഷന്‍ ഡയ്റക്ട്രേറ്റ് ജനറല്‍ 5 ലക്ഷം രൂപ ഫൈന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നേരെ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൂജ ഹെഗ്ഡയുടെ സംഭവം.

Related Stories

No stories found.
The Cue
www.thecue.in