ഐഎഫ്എഫ്‌കെ; മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ചുരുളിയും ഹാസ്യവും

ഐഎഫ്എഫ്‌കെ; മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ചുരുളിയും ഹാസ്യവും

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയും, ജയരാജിന്റെ ഹാസ്യവും തെരഞ്ഞെടുത്തു. മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കോസ, അക്ഷയ് ഇന്ദിക്കറിന്റെ മറാത്തി ചിത്രം സ്ഥല്‍ പുരാണ്‍ എന്നിവയാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത മറ്റ് ചിത്രങ്ങള്‍. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് 25ാമത് ചലച്ചിത്രോത്സവം നടക്കുന്നത്.

സംവിധായകന്‍ മോഹന്‍ ചെയര്‍മാനും എസ്.കുമാര്‍, പ്രദീപ് നായര്‍, പ്രിയ നായര്‍, ഫാദര്‍ ബെന്നി ബെനഡിക്ട് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്. സണ്ണി ജോസഫ് ചെയര്‍മാനും നന്ദിനി രാംനാഥ്, ജയന്‍ കെ.ചെറിയാന്‍, പ്രദീപ് കുര്‍ബാ, പി.വി.ഷാജികുമാര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ഇന്ത്യന്‍ സിനിമകള്‍ തെരഞ്ഞെടുത്തത്. കമല്‍, ബീന പോള്‍, സിബി മലയില്‍, റസൂല്‍ പൂക്കുട്ടി, വി.കെ.ജോസഫ്, സി.അജോയ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി കലൈഡോസ്‌കോപ്പ് വിഭാഗത്തിലേക്ക് 6 ചിത്രങ്ങളും തെരഞ്ഞെടുത്തു.

മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകള്‍ തെരഞ്ഞെടുത്തു. ഗ്രാമവൃക്ഷത്തിലെ കുയില്‍ (കെ പി കുമാരന്‍), സീ യു സൂണ്‍ (മഹേഷ് നാരായണന്‍), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോണ്‍ പാലത്തറ), ലവ് (ഖാലിദ് റഹ്മാന്‍), മ്യൂസിക്കല്‍ ചെയര്‍ (വിപിന്‍ ആറ്റ്‌ലി), അറ്റെന്‍ഷന്‍ പ്‌ളീസ് (ജിതിന്‍ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക - ദ് റിവര്‍ ഓഫ് ബ്ലഡ് (നിതിന്‍ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്ഡെ), പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമന്‍), ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ (രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), കയറ്റം (സനല്‍കുമാര്‍ ശശിധരന്‍) എന്നീ ചിത്രങ്ങളാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഡോണ്‍ പാലത്തറയും 1956 മധ്യതിരുവിതാംകൂര്‍, സജിന്‍ ബാബുവിന്റെ ബിരിയാണി, റഹ്മാന്‍ ബ്രദേര്‍സിന്റെ വാസന്തി എന്നീ മൂന്ന് ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് കലൈഡോസ്‌കോപ്പ് വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രങ്ങളുടെ മുഴുവന്‍ പട്ടിക:

IFFK List Of Movies

Related Stories

No stories found.
logo
The Cue
www.thecue.in