നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ പരിഗണിക്കുന്നതാണ്: അടൂര്‍, ഹരിഹരന്‍, ജോഷി എന്നിവരോട് ഹരീഷ് പേരടി

നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ പരിഗണിക്കുന്നതാണ്: അടൂര്‍, ഹരിഹരന്‍, ജോഷി എന്നിവരോട് ഹരീഷ് പേരടി

അടൂര്‍ ഗോപാലകൃഷ്ന്‍, ജോഷി, ഹരിഹരന്‍ എന്നീ സംവിധായകരോട് നല്ല കഥാപാത്രങ്ങളില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി. 53 വയസിനുള്ളില്‍ മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളില്‍ അഭിനയിച്ചു. ഇനി വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകള്‍ ക്ഷണിക്കുന്നു. നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ പരിഗണിക്കുന്നതാണ് എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ഹരീഷ് പേരടി..53 വയസ്സായ ഒരു മദ്ധ്യ വയസ്‌ക്കന്‍..മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളില്‍ അഭിനയിച്ചു...നല്ല മേക്കപ്പ്മാന്‍മാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാന്‍ സാധിച്ചിട്ടുണ്ട്...ഇനി അടൂര്‍ ഗോപാലകൃഷ്ണന്‍, ഹരിഹരന്‍,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകള്‍ ക്ഷണിക്കുന്നു..നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ പരിഗണിക്കുന്നതാണ്..ഇത് അഹങ്കാരമല്ല...ആഗ്രഹമാണ്...സ്വകാര്യമായി നിങ്ങളെ വിളിക്കുന്നതിനേക്കാള്‍ നല്ലത് ഇതല്ലെ..ഇത്തരം തുറന്ന് പറച്ചിലുകള്‍ ആണ് എനിക്കിഷ്ടം...എന്ന്...അഭിനയിച്ച് പുതി തീരാത്ത ഒരു അഭിനയ മോഹി...ഹരീഷ് പേരടി.

ഓളവും തീരവും എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലാണ് ഹരീഷ് അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായാണ് താരം എത്തുന്നത്. എം. ടി വാസുദേവന്‍ നായരുടെ ഓളവും തീരവും എന്ന ചെറുകഥയാണ് സിനിമയാക്കുന്നത്. 1960ല്‍ എം. ടിയുടെ തന്നെ രചനയില്‍ പി. എം മേനോന്‍ സംവിധാനം ചെയ്ത് ഇതേ പേരില്‍ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ചിത്രം പുനരാവിഷ്‌കരിക്കപ്പെടുമ്പോള്‍ മധുവിന്റെ ബാപ്പൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ദുര്‍ഗ കൃഷ്ണയാണ് നായികയാവുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in