ക്രിമിനലുകളെ സംരക്ഷിക്കുന്നു, സ്ത്രീ വിരുദ്ധ നിലപാടുകൾ; A.M.M.Aയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹരീഷ് പേരടി

ക്രിമിനലുകളെ സംരക്ഷിക്കുന്നു, സ്ത്രീ വിരുദ്ധ നിലപാടുകൾ; A.M.M.Aയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹരീഷ് പേരടി

താരസംഘടനയായ അമ്മയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ഹരീഷ് പേരടി. അമ്മയുടെ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും മറ്റ് അംഗങ്ങളെയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹത്തിന്‍റെ ആവശ്യം. പ്രാഥമിക അംഗത്വത്തിനായി നല്‍കിയ ഒരു ലക്ഷം രൂപ തിരിച്ചുവേണ്ടെന്നും ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും പോസ്റ്റില്‍ ഹരീഷ് പേരടി ആവശ്യപ്പെട്ടു.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്‍റ്, സെക്രട്ടറി മറ്റ് അംഗങ്ങളെ... പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു... എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട.. ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു...

സ്നേഹപൂർവ്വം- ഹരീഷ്പേരടി..

നേരത്തെ അമ്മയെ രൂക്ഷമായി വിമര്‍ശിച്ചും ഡബ്ല്യു.സി.സിയെ പ്രശംസിച്ചും ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. ചില ആളുകളുടെ നിലപാടുകളാണ് സംഘടനയെ നടത്തിക്കൊണ്ടുപോകുന്നത്. അല്ലെങ്കില്‍ മാലാ പാര്‍വ്വതി, ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ തുടങ്ങിയവര്‍ക്കൊന്നും രാജി വെക്കേണ്ടി വരില്ലായിരുന്നു. എന്നോ പരമ്പരാഗതമായി സിനിമയുടെ ചില വിശ്വാസങ്ങളില്‍ ഉറച്ചുപോയ ഒരു കൂട്ടത്തിന്റെ കയ്യില്‍ തന്നെയാണ് സംഘടനയെന്നും അതില്‍ ബാബുരാജ് വ്യക്തമായ നിലപാട് സ്വീകരിച്ച് വേറിട്ട് നിന്നുവെന്നും ഹരീഷ് പേരടി നേരത്തെ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in