ഇതിഹാസ യുദ്ധ നായകന്‍ ഇയാന്‍ കാര്‍ഡോസോ ആയി അക്ഷയ് കുമാര്‍; 'ഗോര്‍ഖ' ഫസ്റ്റ് ലുക്ക്

ഇതിഹാസ യുദ്ധ നായകന്‍ ഇയാന്‍ കാര്‍ഡോസോ ആയി അക്ഷയ് കുമാര്‍; 'ഗോര്‍ഖ' ഫസ്റ്റ് ലുക്ക്

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ഗോര്‍ഖയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മേജര്‍ ജനറല്‍ ഇയാന്‍ കാര്‍ഡോസോ ആയാണ് അക്ഷയ് കുമാര്‍ എത്തുന്നത്. 1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കാല് സ്വന്തമായി മുറിച്ച് കളഞ്ഞ സൈനികനാണ് ഇയാന്‍ കാര്‍ഡോസോ.

'ചിലപ്പോഴൊക്കെ പ്രചോദനം നല്‍കുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ അത് സിനിമയാക്കാന്‍ തോന്നി പോകും. ഗോര്‍ഖ അത്തരത്തില്‍ ഒരു ചിത്രമാണ്. മേജര്‍ ജനറല്‍ ഇയാന്‍ കാര്‍ഡോസോ എന്ന ഇതിഹാസ യുദ്ധ നായകനെ ഈ സിനിമയില്ഡ അവതരിപ്പിക്കാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമാണ്.' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തത്.

Major General Ian Cardozo
Major General Ian Cardozo

സഞ്ജയ് പുരാന്‍ സിങ്ങ് ചൗഹാനാണ് ഗോര്‍ഖയുടെ സംവിധായകന്‍. ആനന്ദ് എല്‍ റായിയും ഹിമാന്‍ഷു ശര്‍മ്മയുമാണ് നിര്‍മ്മാതാക്കള്‍. 'ഇതിഹാസ യുദ്ധ നായകനായ ഇയാന്‍ കാര്‍ഡോസോയുടെ കഥ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനം തോന്നുന്നു' എന്നാണ് ആനന്ദ് എല്‍ റായ് പറഞ്ഞത്.

Major General Ian Cardozo
Major General Ian Cardozo

'1971ലെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ ഈ കഥ പറയാന്‍ സാധിക്കുന്നതില്‍ വലിയ അഭിമാനം തോന്നുന്നു. ഇന്ത്യന്‍ ആര്‍മ്മിയുടെ ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും കഥയാണിത്. ഇന്ത്യന്‍ ആര്‍മ്മിയിലെ എല്ലാ സൈനികരുടെയും മാഹാത്മ്യം പറയുന്നതാണ് ഈ സിനിമ. ഈ കഥയ്ക്ക് ജീവന്‍ നല്‍കുന്നതിന് അക്ഷയ്ക്കും ആനന്ദിനുമൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെ'ന്നാണ് മേജര്‍ ജനറല്‍ ഇയാന്‍ കാര്‍ഡോസോ സിനിമയെ കുറിച്ച് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in