2014ല്‍ പറഞ്ഞു, രോഗബാധിതനായി ജീവിക്കാന്‍ താത്പര്യമില്ലെന്ന് ; ഗൊദാര്‍ദിന്റെ അന്ത്യം മരണസഹായത്തോടെ

2014ല്‍ പറഞ്ഞു, രോഗബാധിതനായി ജീവിക്കാന്‍ താത്പര്യമില്ലെന്ന് ; ഗൊദാര്‍ദിന്റെ അന്ത്യം മരണസഹായത്തോടെ

വിശ്വപ്രസിദ്ധ ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ് ഇന്നലെയായിരുന്നു അന്തരിച്ചത്. രോഗബാധിതനായി ജീവിക്കാന്‍ താത്പര്യമില്ലെന്ന് മുന്‍പേ തുറന്ന് പറിഞ്ഞിട്ടുളള ഗൊദാര്‍ദ് വാക്ക് പോലെ തന്നെ അസിസ്റ്റഡ് സൂയിസൈഡിലൂടെയായിരുന്നു മരണം സ്വീകരിച്ചത്. വിവിധ അസുഖങ്ങളാല്‍ അവശനായിരുന്ന ഗൊദാര്‍ദിന് സ്വയം മരണപ്പെടാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിയമസഹായം തേടിയിരുന്നു'വെന്നു ഗൊദാര്‍ദിന്റെ അഭിഭാഷകന്‍ പാട്രിക് ജെന്നര്‍ അറിയിച്ചു. സ്വിസ് ചലച്ചിത്ര നിര്‍മ്മാതാവുകൂടിയായ ഭാര്യ ആനി - മാരി മിവില്ലെക്കൊപ്പം സ്വവസതിയില്‍ സമാധാനപൂര്‍വം ഗൊദാര്‍ദ് മരണപ്പെട്ടു എന്നാണ് കുടുംബം അറിയിച്ചിരുന്നത്. തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ സ്വവസതിയിലാരുന്നു ഗൊദാര്‍ദിന്റെ അന്ത്യം.

സ്വിറ്റ്‌സര്‍ലന്‍ഡ് നിയമപ്രകാരം മറ്റൊരാളുടെ സഹായത്തോടെ മരണ സഹായം ആവശ്യപ്പെടുന്നത് നിയമവിധേയമാണ്. മാരകരോഗങ്ങളില്‍ ബുദ്ധിമുട്ടുന്ന വ്യക്തികള്‍ക്ക് തീരുമാനമെടുക്കാനുള്ള ബോധമുള്ള സാഹചര്യത്തില്‍ നേരിട്ട് ആവശ്യപ്പെടുന്നത് പ്രകാരം മരണ സഹായം നേടാം. ഇത് ദയാവധത്തില്‍ നിന്നും വ്യത്യസ്തമാണ്. തങ്ങളുടെ രോഗാവസ്ഥയില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും മോചനം നേടാനായി ആളുകളെ സഹായിക്കുന്ന വ്യവസ്ഥയാണിത്. അതുപ്രകാരം സ്വയം സ്വീകരിച്ച മരണമാണ് ഗൊദാര്‍ദിന്റേതെന്ന് മരണ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

2014 ലെ കാന്‍ ചലച്ചിത്രമേളയില്‍ വച്ച് രോഗബാധിതനായി ജീവിക്കാന്‍ താത്പര്യമില്ലെന്ന് ഗൊദാര്‍ദ് വെളിപ്പെടുത്തിയിരുന്നു. ഏത് വിധേനയും ജീവിക്കുകയെന്നത് തന്റെ രീതിയല്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. മരണസഹായം സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, സ്വീകരിക്കും, എന്നാല്‍ ആ തീരുമാനമെടുക്കുകയെന്നത് പ്രയാസകരമാണ് എന്നായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in