'നൊസ്റ്റാള്‍ജിയയാണ് സബാഷ് ചന്ദ്രബോസ്'; വി.സി അഭിലാഷിനെ അഭിനന്ദിച്ച് ജി മാര്‍ത്താണ്ഡന്‍

'നൊസ്റ്റാള്‍ജിയയാണ് സബാഷ് ചന്ദ്രബോസ്'; വി.സി അഭിലാഷിനെ അഭിനന്ദിച്ച് ജി മാര്‍ത്താണ്ഡന്‍

ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷ് തിരക്കഥാകൃത്തും സംവിധായകനുമാകുന്ന സബാഷ് ചന്ദ്രബോസിനെ അഭിനന്ദിച്ച് ജി മാര്‍ത്താണ്ഡന്‍. ഒരുപാട് മനസ്സറിഞ്ഞ് പൊട്ടിച്ചിരിച്ച ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണി ചേട്ടനും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ഒപ്പം ഒരു നൊസ്റ്റാള്‍ജിയയാണ് ചിത്രമെന്നും മാര്‍ത്താണ്ഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജി മാര്‍ത്താണ്ഡന്റെ ഫേസ്ബുക്ക് കുറിപ്പ്

സബാഷ് ചന്ദ്രബോസ് നാളെ റിലീസ് ആവുകയാണ്. ഇന്നലെ അതിന്റെ പ്രിവ്യു ഷോകാണാന്‍ സാധിച്ചു വളരെ മനോഹരമായ സിനിമ ഒരുപാട് മനസ്സറിഞ്ഞ് ചിരിച്ചു പൊട്ടിച്ചിരിച്ചു വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണി ചേട്ടനും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത് മാത്രമല്ല മറ്റ് അഭിനേതാക്കള്‍ എല്ലാവരും തന്നെ വളരെ മികച്ച നിലവാരം തന്നെ പുലര്‍ത്തി. ഒപ്പം ഒരു നൊസ്റ്റാള്‍ജിയ തന്നെയാണ് ഈ സിനിമ. ഒരു കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന സിനിമ . ഒരുപാട് ചിരികള്‍ ഉള്ള ഒരു സിനിമയാണ് കുടുംബസമേതം തിയേറ്ററില്‍ തന്നെ പോയി സിനിമ കാണണം കാരണം മനസ്സറിഞ്ഞ് ചിരിക്കാന്‍ പറ്റും. ഇതിന്റെ സംവിധായകനായ വിസി അഭിലാഷിന് അഭിനന്ദനങ്ങള്‍ ഒപ്പം സബാഷ് ചന്ദ്രബോസ് ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സബാഷ് ചന്ദ്ര ബോസ് നിങ്ങളെല്ലാവരും തിയേറ്ററില്‍ തന്നെ പോയി കാണണം പൊട്ടിച്ചിരിക്കാം

ഫാക്ടറി ജീവനക്കാരനായ ചന്ദ്രബോസിനെയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിക്കുന്നത്. കളര്‍ ടെലിവിഷനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ട്. സ്‌നേഹ പാലിയേരി നായികയാവുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി മോഹന്‍, ഭാനുമതി പയ്യന്നൂര്‍, മുഹമ്മദ് എരവട്ടൂര്‍, ബാലു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ജോളിവുഡ് മുവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ ആണ് നിര്‍മ്മാണം. അഭിലാഷിന്റെ ആദ്യ ചിത്രം ആളൊരുക്കം നിര്‍മ്മിച്ചതും ജോളി ലോനപ്പനാണ്.

'ഉണ്ട', 'സൂപ്പര്‍ ശരണ്യ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിത്ത് പുരുഷന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ആണ്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്റണി ആണ്. ആര്‍ട്ട് : സാബുറാം, മിക്‌സിങ്ങ് : ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഡി ഐ: ശ്രിക് വാര്യര്‍, വസ്ത്രലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കോരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷന്‍: ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് നാരായണന്‍, അരുണ്‍ വിജയ് വി സി, വി എഫ് എക്‌സ്: ഷിനു, സബ് ടൈറ്റില്‍: വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍: ജിജു ഗോവിന്ദന്‍, പ്രോമോ പോസ്റ്റര്‍ ഡിസൈന്‍സ്: ബിജേഷ് ശങ്കര്‍, ഫിലിം മാര്‍ക്കറ്റിങ്: ദി നയണ്‍ സ്റ്റോക്ക്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍.

Related Stories

No stories found.
The Cue
www.thecue.in