സംവിധായകനാവാൻ ഷെയിൻ നിഗം; 'Somewhere' ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംവിധായകനാവാൻ ഷെയിൻ നിഗം; 'Somewhere' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഷെയിൻ നിഗം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'Somewhere'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയിൻ നിഗം തന്നെയാണ് സിനിമയുടെ വിവരങ്ങൾ പുറത്തുവിട്ടത്. മാജിക്കൽ റിയലിസം ഴോണറിൽ ഒരുങ്ങുന്ന സിനിമ സ്വന്തം ഓ.ടി.ടി ചാനലിലൂടെ പുറത്തിറക്കുമെന്നാണ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.

സിനിമയുടെ സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം എന്നിവ കൈകാര്യം ചെയ്യുന്നതും ഷെയിൻ നിഗം തന്നെയാണ്. സിനിമയുടെ ആർട് ഡയറക്ടർ കൂടിയായ ഫയാസ് എൻ ഡബ്ല്യൂവും ഷെയിൻ നിഗവും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മെക്സിക്കൻ അപാരതയിലൂടെ ശ്രദ്ധേയനായ പ്രകാശ് അലക്സാണ് സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഷെയിൻ നിഗത്തിന്റെ തന്നെ ഇൻസ്പയർ ഫിലിംസ് ആണ് സിനിമ നിർമ്മിക്കുന്നത്.

ഉല്ലാസമാണ് ഷെയിനിന്റെ ഒടുവിൽ റിലീസ് ആയ സിനിമ. ശേഷം ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമൂഡയാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്നത്. ഷെയിനിനെ നായകനാക്കി ശ്യാം ശശി സംവിധാനം ചെയ്യുന്ന വേലയുടെ ചിത്രീകരണം നടന്നുകൊണ്ടരിക്കുകയാണ്. വെയ്‌ഫെർ ഫിലിംസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.

Related Stories

No stories found.
The Cue
www.thecue.in