തീപ്പൊരി വിന്റേജ് ലുക്കില്‍ ഗാംഗ്സ്റ്ററായി ദുല്‍ഖര്‍ സല്‍മാന്‍, കിംഗ് ഓഫ് കൊത്ത ഫസ്റ്റ് ലുക്ക്

തീപ്പൊരി വിന്റേജ് ലുക്കില്‍ ഗാംഗ്സ്റ്ററായി ദുല്‍ഖര്‍ സല്‍മാന്‍, കിംഗ് ഓഫ് കൊത്ത ഫസ്റ്റ് ലുക്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെര്‍റ്റൈനെര്‍ ചിത്രം ' കിംഗ് ഓഫ് കൊത്ത' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖറിന്റെ വെഫെറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയില്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

വികെ പ്രകാശിന്റെ സംവിധാന സഹായിയായാണ് അഭിലാഷ് ജോഷി സിനിമയിലെത്തിയത്. ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന് തിരക്കഥയൊരുക്കിയ അഭിലാഷ് എന്‍ ചന്ദ്രന്റെ രണ്ടാമത്തെ ചിത്രവുമാണ് കിംഗ് ഓഫ് കൊത്ത.

ഛായാഗ്രഹണം നിമീഷ് രവി, എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍,വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. കിംഗ് ഓഫ് കൊത്തയില്‍ സംഗീതം ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന ചിത്രവുമാണ് കിംഗ് ഓഫ് കൊത്ത.

Related Stories

No stories found.
logo
The Cue
www.thecue.in