ട്രെയ്‌ലറിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ട് തെറ്റിദ്ധരിക്കപ്പെടരുത്; ഫാമിലി മാന്‍ 2 പ്രതിഷേധത്തിൽ അണിയറപ്രവർത്തകർ

ട്രെയ്‌ലറിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ട് തെറ്റിദ്ധരിക്കപ്പെടരുത്; ഫാമിലി മാന്‍ 2 പ്രതിഷേധത്തിൽ അണിയറപ്രവർത്തകർ

ആമസോൺ പ്രൈമിൽ റിലീസിന് തയ്യാറെടുക്കുന്ന ഫാമിലി മാന്‍ 2 വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ ഉയരുന്ന വാദങ്ങൾക്ക് മറുപടിയുമായി സീരീസിന്റെ സംവിധായകര്‍. സീരീസ് സംവിധാനം ചെയ്ത രാജ് ആന്റ് ഡി.കെയാണ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. സീരീസിന്റെ ട്രെയ്‌ലറിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടാണ് പലരും വാദങ്ങൾ ഉയർത്തുന്നത്. അവരെല്ലാം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. എഴുത്തുകാരും അഭിനേതാക്കളും ഉള്‍പ്പടെയുള്ള ഭൂരിഭാഗം പേരും സീരീസിൽ തമിഴ് വംശജരാണ്. തമിഴ് സംസ്‌കാരത്തേയും ചരിത്രത്തേയും അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. എല്ലാവരും സീരീസ് കണ്ടതിന് ശേഷം തീരുമാനമെടുക്കൂ എന്നാണ് സംവിധായകന്റെ വിശദീകരണം.

സീരിസില്‍ തമിഴരെ തീവ്രവാദികളായിട്ടാണ് അവതരിപ്പിക്കുന്നതെന്നും സീരിസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് എം.ഡി.എം.കെ എം.പി വൈകോ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സീരീസിന്റെ അണിയറപ്രവർത്തകർ രംഗത്ത് എത്തിയത്.

സീരിസില്‍ തമിഴ് പുലി പ്രവര്‍ത്തകയുടെ കഥാപാത്രം അവതരിപ്പിക്കുന്ന നടി സാമന്തയ്ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തമിഴരുടെ വികാരം വ്രണപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സാമന്ത മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in