'എന്നെ വീട്ടുതടങ്കലിലാക്കി,മരുന്നുകള്‍ വരെ കഴിപ്പിച്ചു'; ആമിര്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ ഫൈസല്‍ ഖാന്‍

'എന്നെ വീട്ടുതടങ്കലിലാക്കി,മരുന്നുകള്‍ വരെ കഴിപ്പിച്ചു'; ആമിര്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ ഫൈസല്‍ ഖാന്‍ബോളിവുഡ്‌ നടന്‍ ആമിര്‍ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ ഫൈസല്‍ ഖാന്‍. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ',തന്നെ ആമിര്‍ ഖാന്‍ മാനസിക നില തെറ്റിയ ആള്‍ എന്ന്‌ മുദ്രകുത്തി വീട്ടുതടങ്കലില്‍ ആക്കിയെന്നും സ്വത്തുവകകള്‍ എഴുതിയെടുക്കാന്‍ ശ്രമിച്ചെന്നും ഫൈസല്‍ ഖാന്‍ ആരോപിക്കുന്നു. ടൈംസ്‌ നൗ നവഭാരതിനു നല്‍കിയ അഭിമുഖത്തിലാണ്‌ ഫൈസല്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്‌.


ഫൈസല്‍ ഖാന്‍ പറഞ്ഞത്‌;

"ഒരു ദിവസം എന്നെ ആമിര്‍ ഖാന്‍ വിളിച്ച്‌ സ്വത്തു വകകള്‍ ഒപ്പിട്ട്‌ തരണം എന്നു പറഞ്ഞു .എന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നാണ്‌്‌ അതിന്‌ കാരണമായി പറഞ്ഞത്‌. അതുകൊണ്ട്‌ ഒരു ജഡ്‌ജിയുടെ മുന്നില്‍ ചെന്ന്‌ ഞാന്‍ സ്വയം നോക്കുന്നതിന്‌ കഴിവില്ലാത്ത ആളാണ്‌ എന്ന്‌ പറയണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. എന്തിനാണ്‌
അങ്ങനെ പറഞ്ഞതെന്ന്‌ എനിക്ക്‌ മനസ്സിലാകാകാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ്‌ ഞാന്‍ വീട്‌ വിട്ട്‌ ഇറങ്ങിയത്‌. കുടുംബവുമായി അകലം പാലിച്ചപ്പോള്‍ എനിക്ക്‌ ഭ്രാന്താണെന്ന്‌ അവര്‍ പറഞ്ഞു.എന്നെ തടവിലാക്കി ,ഫോണ്‍ പിടിച്ചു വാങ്ങി വെച്ച്‌ മരുന്നുകളൊക്കെ തരാന്‍ തുടങ്ങി. ആമിര്‍ സാഹിബ്‌ എന്നെ നോക്കാനായിട്ട്‌ കാവല്‍ക്കാരെപ്പോലും എര്‍പ്പാടാക്കി. പുറംലോകവുമായിട്ട്‌ എനിക്ക്‌ ഒരു ബന്ധവും ഇല്ലാതെയായി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രതിഷേധിച്ചു. ഞാന്‍ വീട്‌ വിട്ടിറങ്ങി പോലീസിലുള്ള എന്റെയൊരു സുഹൃത്തിന്റെ അടുത്തെത്തി. പ്രൈവറ്റ്‌ ആശുപത്രിയില്‍ ടെസ്റ്റ്‌ ചെയ്‌താണ്‌ എനിക്ക്‌ മാനസികപ്രശ്‌നമുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചതെന്നും കോടതിയില്‍ കേസ്‌ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ മാത്രമേ സ്വീകരിക്കുവെന്നും സുഹൃത്ത്‌ പറഞ്ഞു.

അങ്ങനെ ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ടെസ്റ്റ്‌ നടത്തി. വര്‍ഷങ്ങളോളം കോടതിയില്‍ കേസ്‌ നടന്നു. ഒടുവില്‍ ഞാന്‍ വിജയിച്ചു. എനിക്ക്‌ മാനസിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന്‌ കോടതി വിധി പറഞ്ഞു.എന്റെ ഈ സമയങ്ങളില്‍ മുഴുവന്‍ എന്നെ പിന്തുണച്ചത്‌ എന്റെ അച്ഛനാണ്‌.അദ്ദേഹം പുനര്‍വിവാഹം ചെയ്‌ത്‌ മാറിത്താമസിക്കുകയായിരുന്നു. എന്നാലും ഇങ്ങനെയൊരു സംഭവം എനിക്കെതിരെ കെട്ടിച്ചമയ്‌ക്കുകയാണെന്ന്‌ അറിഞ്ഞപ്പോള്‍ അച്ഛന്‍ എന്റെ കൂടെ നിന്നു. എന്റെ കസ്‌റ്റഡി നല്‍കണമെന്ന്‌ ആമിര്‍ കോടതിയില്‍ പറഞ്ഞിരുന്നു.എന്നാന്‍ എനിക്കതിന്റെ ആവശ്യമില്ലായിരുന്നു .എന്റെ കാര്യം എനിക്ക്‌ തന്നെ നോക്കണമായിരുന്നു,ആ സമയത്ത്‌ ഞാന്‍ 18 വയസ്സ്‌ കഴിഞ്ഞ ഒരു വ്യക്തിയായിരുന്നു".ആമിര്‍ഖാന്റെ ഒപ്പം മേള എന്ന സിനിമയില്‍ ഫൈസല്‍ ഖാന്‍ ശങ്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു .നാസിര്‍ ഹുസൈന്റെ പ്യാര്‍ കാ മസൂമിലാണ്‌ ഫൈസന്‍ ഖാന്‍ അദ്യമായി അഭിനയിക്കുന്നത്‌.ഖയാമത്‌ സേ ഖയാമത്‌ തക്‌ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു.2021 ല്‍ ഫാക്ടറി എന്ന സിനിമ ഫൈസല്‍ ഖാന്‍ സംവിധാനെ ചെയ്‌തു.
Related Stories

No stories found.
The Cue
www.thecue.in