സുര്യയുടെ 'എതര്‍ക്കും തുനിന്തവന്‍' തിയേറ്ററിലേക്ക്; 2022 ഫെബ്രുവരി റിലീസ്

സുര്യയുടെ 'എതര്‍ക്കും തുനിന്തവന്‍' തിയേറ്ററിലേക്ക്; 2022 ഫെബ്രുവരി റിലീസ്

സൂര്യ നായകനായി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന 'എതര്‍ക്കും തുനിന്തവ'ന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫെബ്രുവരി 4ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. റിലീസ് പ്രഖ്യാപനത്തിന്റെ ഭാഗമായി സിനിമയുടെ ടീസറും സണ്‍ പിക്‌ച്ചേഴ്‌സ് പങ്കുവെച്ചു.

സൂര്യയുടെ നാല്‍പതാമത് ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. ശിവകാര്‍ത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതര്‍ക്കും തുനിന്തവന്‍. സണ്‍ പിക്‌ച്ചേഴ്‌സാണ് നിര്‍മ്മാണം.

പ്രിയങ്ക അരുള്‍ ആണ് നായിക. വിനയ്, സത്യരാജ്, രാജ് കിരണ്‍ എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രത്‌നവേലുവാണ് ഛായാഗ്രഹണം. സംഗീതം ഡി ഇമ്മാന്‍.

ഒരിടവേളക്ക് ശേഷം തിയേറ്ററിലെത്തുന്ന സൂര്യ ചിത്രമാണ് 'എതര്‍ക്കും തുനിന്തവന്‍'. അവസാനമായി റിലീസ് ചെയ്ത രണ്ട് സൂര്യ ചിത്രങ്ങളും ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. സുധ കൊങ്കര സംവിധാനം ചെയ്ത 'സുരറൈ പൊട്രു', ജ്ഞാനവേല്‍ സംവിധാനം ചെയ്ത 'ജയ് ഭീം' എന്നിവയാണ് ഒടിടി റിലീസ് ചെയ്ത സൂര്യ ചിത്രങ്ങള്‍.

The Cue
www.thecue.in