'ലാലേട്ടനൊപ്പം അഭിനയിക്കാൻ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന്നിയിരുന്നു, ഇപ്പോഴും അടുത്തു കണ്ടാൽ വെറുതേ നോക്കി നിന്നുപോകും', ദുർ​ഗ കൃഷ്ണ

'ലാലേട്ടനൊപ്പം അഭിനയിക്കാൻ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന്നിയിരുന്നു, ഇപ്പോഴും അടുത്തു കണ്ടാൽ വെറുതേ നോക്കി നിന്നുപോകും', ദുർ​ഗ കൃഷ്ണ

ലാലേട്ടനൊരു എൻസൈക്ലോപ്പീഡിയ ആണ്, അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കുറേയേറെ പഠിക്കാനുണ്ടെന്ന് നടി ദുർ​ഗ കൃഷ്ണ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ ഏട്ടന്റെ ഒപ്പം അഭിനയിക്കാൻ മാത്രം ഞാനായിട്ടുണ്ടോ എന്ന് തനിക്ക് തോന്നിയിരുന്നെന്ന് ദുർ​ഗ പറയുന്നു. ലാലേട്ടനെ എപ്പോൾ കണ്ടാലും വെറുതേ നോക്കി നിന്നു പോകാറുണ്ട്, ഷൂട്ടിനിടയിലും അങ്ങനെ ഉണ്ടാകുമോ എന്ന് ഭയന്നിരുന്നെന്നും ദുർ​ഗ ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ അവസരം കിട്ടിയപ്പോൾ ഭയങ്കര സന്തോഷവും ആകാംഷയും ആയിരുന്നു. സാധാരണ ഞാൻ ലാലേട്ടനെ കണ്ടാൽ അങ്ങനെ നോക്കി ഇരുന്നുപോകാരറുണ്ട്. ഇപ്പോൾ ഒരുപാട് തവണ ലാലേട്ടനെ കണ്ടിട്ടുണ്ട്. അടുത്ത സൗഹൃദവുമുണ്ട്. ഏട്ടൻ അനിയത്തി എന്നുളളപോലെ ആയി. എങ്കിലും ലാലേട്ടൻ ഇപ്പൊ അടുത്തുവന്ന് നിന്നാലും ഞാൻ വെറുതേ നോക്കി നിൽക്കും. റാമിൽ അഭിനയിക്കുന്നതിന്റെ തലേ ദിവസം എനിക്ക് നല്ല ഭയമുണ്ടായിരുന്നു. ഇനി ഷൂട്ടിനിടയിൽ ഞാൻ ലാലേട്ടനെ ഇതുപോലെ നോക്കി നിന്നു പോകുമോ എന്ന്. ഞാനെങ്ങനെ അഭിനയിക്കും, എനിക്ക് കഥാപാത്രമാകാൻ പറ്റുമോ എന്നൊക്കെ. എന്റെ സുഹൃത്തുക്കളോട് ഞാനത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഷൂട്ടിങ് സമയത്ത് വിചാരിച്ചപോലെ കുഴപ്പമൊന്നും ഉണ്ടായില്ല. ലാലേട്ടനൊരു എൻസൈക്ലോപ്പീഡിയ ആണ്. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കുറേയേറെ പഠിക്കാനുണ്ട്. ഒരു സിനിമാ സെറ്റിൽ ലൈറ്റ് പിടിക്കുന്ന ആളുകൾ തൊട്ട് ഭക്ഷണം തരുന്നവരോട് വരെ ലാലേട്ടൻ എങ്ങനെ പെരുമാറുന്നു, ഓരോ ഷോട്ടിനും എത്തുന്ന ടൈമിങ്, അങ്ങനെ ഒരുപാട് കാര്യങ്ങൾ നമുക്ക് നോക്കി പഠിക്കാനുണ്ട്. സിനിമ കഴിഞ്ഞ് ഡബ്ബിങ് സമയത്ത് ഏട്ടനൊപ്പമുളള എന്റെ അഭിനയം കണ്ടപ്പോൾ എനിക്കു തോന്നിയിട്ടുണ്ട് ഏട്ടന്റെ ഒപ്പം അഭിനയിക്കാൻ മാത്രം ഞാനായിട്ടുണ്ടോ എന്ന്'. ദുർ​ഗ പറയുന്നു.

'ലാലേട്ടനൊപ്പം അഭിനയിക്കാൻ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന്നിയിരുന്നു, ഇപ്പോഴും അടുത്തു കണ്ടാൽ വെറുതേ നോക്കി നിന്നുപോകും', ദുർ​ഗ കൃഷ്ണ
'ജോസഫ്' നായിക ആത്മീയ രാജന്‍ വിവാഹിതയായി, വരൻ സനൂപ്

ജീത്തു ജോസഫിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ബജറ്റിലാണ് 'റാം' ഒരുങ്ങുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പിള്ള, സുധൻ എസ് പിള്ള എന്നിവർ ചേർന്നാണ് നിർമ്മാണം. പാഷൻ സ്റ്റുഡിയോസും നിർമ്മാണ പങ്കാളികളാണ്. മോഹൻലാലിന്റെ ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങളായിരിക്കും സിനിമയുടെ ഹൈലൈറ്റ് എന്നാണ് സൂചന. വി എസ് വിനായക് ആണ് എഡിറ്റിംഗ്. ലിന്റാ ജീത്തു കോസ്റ്റിയൂം ഡിസൈനിംഗ്. ടോണി മാഗ്മിത്ത് ആണ് വിഎഫ്ക്‌സ്. ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇർഷാദ് എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in