അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സൂക്ഷിച്ചിട്ടുണ്ട്, കമന്റിട്ടവരുടെ ഐഡികള്‍ പോലും ഓര്‍മയുണ്ടെന്ന് ദുല്‍ഖര്‍

അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സൂക്ഷിച്ചിട്ടുണ്ട്, കമന്റിട്ടവരുടെ ഐഡികള്‍ പോലും ഓര്‍മയുണ്ടെന്ന് ദുല്‍ഖര്‍

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരുടെ സോഷ്യല്‍ മീഡിയ ഐഡികള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും, വിമര്‍ശിച്ച് കൊണ്ട് ഇട്ട പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിട്ടുണ്ടെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പ്രഭാത്കബറിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ദുല്‍ഖര്‍ പറഞ്ഞത്.

ദുല്‍ഖര്‍ പറഞ്ഞത്:

'നിങ്ങള്‍ എന്റെ ഫോണ്‍ പരിശോധിക്കുകയാണങ്കെില്‍, എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് കാണാന്‍ സാധിക്കും. ട്വിറ്ററിലും, ഇന്‍സ്റ്റാഗ്രാമിലും യൂ ട്യൂബിലും വന്ന കമന്റുകളെല്ലാം ഞാന്‍ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഞാന്‍ അത് എടുത്ത് നോക്കും. എന്നെ ആക്രമിച്ച എല്ലാ ഐഡികളും എനിക്ക് ഓര്‍മ്മയുണ്ട്'

ദുല്‍ഖര്‍ നായകനായി എത്തിയ തെലുഗ് ചിത്രം സീതാരാമം തിയ്യേറ്ററുകളില്‍ പ്രദര്‍ശനവിജയം നേടിയിരുന്നു. ആര്‍ ബല്‍ക്കിയുടെ സംവിധാനത്തില്‍ പുറത്തു വരാനിരിക്കുന്ന 'ചുപ്; റിവന്‍ജ് ഓഫ് ആന്‍ ആര്‍ട്ടിസ്റ്റാണ് ഇനി റിലീസാകാനുള്ള ദുല്‍ഖര്‍ ചിത്രം. സണ്ണി ഡിയോള്‍, പൂജാ ഭട്ട് എന്നിവരാണ് മറ്റ് പ്രധാനവേഷത്തിലെത്തുന്നത്. സെപ്റ്റംബര്‍ 23 -നാണ് ചിത്രം റിലീസാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in