ദുല്‍ഖര്‍ സല്‍മാന്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

നടന്‍ ദുല്‍ഖര്‍ സല്‍മാനും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. വ്യവസായി എം.എ.യൂസഫലിയാണ് ദുല്‍ഖറിന്റെ ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍, അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം സെക്രട്ടറി ദുല്‍ഖറിന് ഗോള്‍ഡന്‍ വിസ സമ്മനിച്ചു.

പത്ത് വര്‍ഷം കാലാവധിയാണ് ഗോള്‍ഡന്‍ വിസക്കുള്ളത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് ആദരമായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ പൃഥ്വിരാജ്, ടൊവിനോ, മിഥുന്‍, നൈല ഉഷ തുടങ്ങിയ താരങ്ങളും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

The Cue
www.thecue.in