കലഹിക്കുന്ന അമ്മയും മകനുമായി അഭിനയിക്കാന്‍ സമയം ഉണ്ടാകുമെന്ന് കരുതി: ദുല്‍ഖര്‍ സല്‍മാന്‍

കലഹിക്കുന്ന അമ്മയും മകനുമായി അഭിനയിക്കാന്‍ സമയം ഉണ്ടാകുമെന്ന് കരുതി: ദുല്‍ഖര്‍ സല്‍മാന്‍

കെപിഎസി ലളിതയുടെ വിയോഗത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പരസ്പരം എപ്പോഴും കലഹിക്കുന്ന ഒരു അമ്മയും മകനുമായി ഒരുമിച്ച് അഭിനയിക്കണം എന്ന് പറയുമായിരുന്നു. അതിന് സമയം ഉണ്ടാകുമെന്നാണ് താന്‍ കരുതിയതെന്ന് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തനിക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹം തോന്നിയ സഹ അഭിനേതാവാണ് കെപിഎസി ലളിതയെന്നും ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍:

ഒരുമിച്ച് അഭിനയിച്ചതില്‍ ഏറ്റവും മികച്ച അഭിനേത്രി. ഏറ്റവും കൂടുതല്‍ സ്‌നേഹം തോന്നിയ സഹ അഭിനേതാവും ലളിത ചേച്ചി തന്നെ. ഒരു നടി എന്ന നിലയില്‍ അവര്‍ വിസ്മയമായിരുന്നു. മുഖത്തെ പുഞ്ചിരി പോലെ അനായാസമായി തന്റെ പ്രതിഭയെ കൊണ്ടുനടന്ന നടി. മറ്റൊരാള്‍ക്കൊപ്പമുള്ള സീനിനും എനിക്ക് ഇത്രയും ജീവന്‍ തോന്നിയിട്ടില്ല, അതിന് കാരണം എഴുതി വെച്ചത് എന്തോ അത് നമ്മെ അതിശയിപ്പിക്കും വിധം അവതരിപ്പിക്കുന്ന ലളിത ചേച്ചിയാണ്.

ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. കെട്ടിപ്പിടുത്തവും ഉമ്മകളുമൊന്നും എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. പരസ്പരം എപ്പോഴും കലഹിക്കുന്ന ഒരു അമ്മയും മകനുമായി നമുക്ക് അഭിനയിക്കണമെന്ന് പറയുമായിരുന്നു. സമയം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്. ചക്കരേ എവിടെയാ, എന്നാണ് ഓരോ ടെക്സ്റ്റ് മെസേജുകളും ഞങ്ങള്‍ ആരംഭിച്ചിരുന്നത്.

Related Stories

No stories found.
The Cue
www.thecue.in