എന്റെ അമ്മ ഹിന്ദുവും അച്ഛന്‍ മുസ്ലീമും, അനാവശ്യമായി മതത്തെ വലിച്ചിഴക്കരുത്: അപകീര്‍ത്തി കേസില്‍ സല്‍മാന്‍ ഖാന്‍

എന്റെ അമ്മ ഹിന്ദുവും അച്ഛന്‍ മുസ്ലീമും, അനാവശ്യമായി മതത്തെ വലിച്ചിഴക്കരുത്: അപകീര്‍ത്തി കേസില്‍ സല്‍മാന്‍ ഖാന്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അയല്‍വാസിക്കെതിരായി നല്‍കിയ അപകീര്‍ത്തി കേസില്‍ വാദം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ അയല്‍വാസി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തന്റെ മതത്തെ വിഷയത്തില്‍ വലിച്ചിഴക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍ കുറ്റപ്പെടുത്തി.

സല്‍മാന്‍ ഖാന്റെ മുംബൈ പന്‍വേലിലെ ഫാംഹൗസിനടുത്തുള്ള ഭൂമിയുടെ ഉടമയായ കേതന്‍ കക്കാഡിനെതിരെയാണ് നടന്‍ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്. സല്‍മാന്‍ ഖാനെതിരെ ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ കേതന്‍ അപകീര്‍ത്തിപരമായ പരമാര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്.

സല്‍മാന്‍ ഖാന്റെ അഭിഭാഷകനായ പ്രദീപ് ഗാന്ധി കേതന്റെ അഭിമുഖത്തിലെയും സമൂഹമാധ്യമത്തിലെ പോസ്റ്റുകളിലെയും സല്‍മാന് എതിരായ പരാമര്‍ശങ്ങള്‍ കോടതി മുമ്പാകെ വായിച്ചുവെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡി-കമ്പനിയില്‍ മുന്‍നിര അംഗമാണ് സല്‍മാന്‍ ഖാനെന്ന് കേതന്‍ അഭിമുഖത്തില്‍ ആരോപിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായെല്ലാം അടുത്ത ബന്ധമുള്ള നടന് കുട്ടിക്കടത്ത് നടത്തുന്നുണ്ടെന്നും നിരവധി ചലച്ചിത്രതാരങ്ങളെ ഖാന്റെ ഫാംഹൗസില്‍ കൊന്നു കുഴിച്ചുമൂടിയിട്ടുണ്ടെന്നുമാണ് കേതന്റെ ആരോപണങ്ങള്‍.

എന്നാല്‍ കേതന്റെ ആരോപണങ്ങള്‍ക്കൊന്നും തന്നെ തെളിവുകളില്‍ ഇല്ലാത്ത സഹചര്യത്തില്‍ ഇത് വെറും ആരോപണങ്ങള്‍ മാത്രമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. അതോടൊപ്പം തന്നെ സല്‍മാന്‍ ഖാന്‍ തന്റെ മതത്തെ അനാവശ്യമായി വലിച്ചിഴച്ചതിനും അഭിഭാഷകന്‍ വഴി കേതന് മറുപടി നല്‍കി.

'എന്റെ അമ്മ ഒരു ഹിന്ദുവാണ്. അച്ഛന്‍ മുസ്‌ലിമും. സഹോദരങ്ങള്‍ വിവാഹം കഴിച്ചത് ഹിന്ദുക്കളെയാണ്. എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നവരാണ് ഞങ്ങള്‍. പിന്നീട് എന്തിനാണ് താങ്കള്‍ എന്റെ മതത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്'- എന്നാണ് സല്‍മാന്‍ ചോദിച്ചിത്.

'ഇത്തരം ആരോപണങ്ങള്‍ നടത്താന്‍ താങ്കളൊരു ഗുണ്ടയല്ല; വിദ്യാഭ്യാസമുള്ളയാളാണ്. ആളെ വിളിച്ചുകൂട്ടി സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ എല്ലാ പകയും ദേഷ്യവുമെല്ലാം പറഞ്ഞുതീര്‍ക്കുന്നത് ഇപ്പോള്‍ ഏറ്റവും എളുപ്പമുള്ള ഒരു പണിയാണ്..', എന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in