നടന്മാര് തങ്ങളേക്കാള്‍ ഏറെ പ്രായം കുറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യുന്നത് നിര്‍ഭാഗ്യകരമെന്ന് നടി ദിയ മിര്‍സ. മധ്യവയസ്കനായ ഒരു നടന് കൗമാരപ്രായക്കാരികള്ക്കൊപ്പം അഭിനയിക്കുന്നത് 'വിചിത്ര'മാണ്. പുരുഷ മേധാവിത്വം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ദിയ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.
യുവത്വത്തിന്റെ സൗന്ദര്യത്തെ മാത്രമേ ബോളിവുഡിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുള്ളൂ, ഇത്തരം പ്രതിസന്ധികള്‍ മറികടന്നാണ് നീന ഗുപ്തയെ പോലുള്ള നടിമാര്‍ പിടിച്ചുനില്‍ക്കുന്നത്. 'നിര്‍ഭാഗ്യകരമായ സത്യമെന്തെന്നാല്‍, മധ്യവയസ്കരായ പുരുഷന്മാരെ കേന്ദ്രീകരിച്ചുള്ള തിരക്കഥകള്‍ ധാരാളമുണ്ടാകുന്നത് പോലെ സ്ത്രീകള്‍ക്കായുള്ള കഥാപാത്രങ്ങള്‍ ഉണ്ടാകുന്നില്ല. സൗന്ദര്യമെന്ന ആശയം എപ്പോഴും യുവത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ചെറുപ്പക്കാരികള്‍ക്ക് മാത്രം അവസരമുണ്ടാകുന്നതെന്നാണ് ഞാന്‍ കരുതുന്നത്'.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം
'നീന ഗുപ്തയെ പോലുള്ള നടിമാര്‍ മാത്രമാണ് ഈ പതിവിന് 'വിപരീതമായി' പിടിച്ചുനില്‍ക്കുന്നത്. താനൊരു അഭിനേതാവാണെന്നും, തന്റെ ജോലിയെ ഇഷ്ടപ്പെടുന്നുവെന്നും, തനിക്ക് വേഷം തരൂ എന്നുമാണ് ഒരിക്കല്‍ നീന ഗുപ്ത പറഞ്ഞത്. അവര്‍ക്ക് കഥാപാത്രങ്ങള്‍ ലഭിച്ചു, എന്നാല്‍ അവരുടെ പ്രായത്തിലുള്ള ഒരുപാട് അഭിനേതാക്കള്‍ കഷ്ടപ്പെടുകയാണ്. കാരണം അവര്‍ക്കായി കഥകള്‍ എഴുതപ്പെടുന്നില്ല', ദിയ മിര്‍സ പറഞ്ഞു.