ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിന്റെ നിയമനത്തിന് സര്‍ക്കാര്‍ ഉത്തരവായി. ജനുവരി 7 വെള്ളിയാഴ്ച്ച രഞ്ജിത്ത് ചുമതലയേല്‍ക്കും. സംവിധായകന്‍ കമലിന് പകരമാണ് രഞ്ജിത്തിന്റെ നിയമനം.

വ്യാഴാഴ്ച്ചയായിരുന്നു രഞ്ജിത്തിനെ നിയമിച്ച് ഉത്തരവിറക്കിയത്. അതേസമയം, സംഗീത നാടക അക്കാദമിയില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിനെ ചെയര്‍മാനാക്കാനുള്ള സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടില്ല.

എം.ജി. ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനാവുന്നതില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എം.ജി. ശ്രീകുമാര്‍ ബിജെപി അനുഭാവിയാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വിമര്‍ശനം. സമൂഹ മാധ്യമത്തിലും ഇതേ തുടര്‍ന്ന് വിമര്‍ശനങ്ങളും പ്രചരണങ്ങളും നടന്നിരുന്നു.

The Cue
www.thecue.in