പുതിയ സിനിമാറ്റോഗ്രാഫ് ആക്ട് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുത്; പിന്‍വലിക്കണമെന്ന് പാ രജ്ഞിത്ത്

പുതിയ സിനിമാറ്റോഗ്രാഫ് ആക്ട്
 ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുത്; പിന്‍വലിക്കണമെന്ന് പാ രജ്ഞിത്ത്

സിനിമാറ്റോഗ്രാഫ് ആക്ടില്‍ വരുത്തിയ ഭേദഗതിയെ വിമര്‍ശിച്ച് സംവിധായകന്‍ പാ രജ്ഞിത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തടസം നില്‍ക്കുന്നതാണ് ഭേദഗതികള്‍ വരുത്തിയ സിനിമാറ്റോഗ്രാഫ് ആക്ട് 2021 എന്നും ഇത് പിന്‍വലിക്കണമെന്നും പാ രജ്ഞിത്ത് ആവശ്യപ്പെട്ടു.

''കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച സിനിമാറ്റോഗ്രാഫ് ആക്ട് 2021 വിയോജിപ്പിനുള്ള അവസരം ഇല്ലാതാക്കുന്നതും, സിനിമയിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അപകടകരവുമാണ്. പ്രസ്തുത ആക്ട് പിന്‍വലിക്കണം,'' പാ രജ്ഞിത്ത് പറഞ്ഞു.

സെന്‍ഷര്‍ഷിപ്പ്, ഫ്രീസ്പീച്ച് എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

Related Stories

No stories found.
logo
The Cue
www.thecue.in