ജനഗണമനയ്ക്ക് ലഭിക്കുന്ന കയ്യടികള്‍ക്ക് നന്ദി പറയുന്നത് മമ്മൂക്കയ്ക്ക്: ഡിജോ ജോസ് ആന്‍റണി

ജനഗണമനയ്ക്ക് ലഭിക്കുന്ന കയ്യടികള്‍ക്ക് നന്ദി പറയുന്നത് മമ്മൂക്കയ്ക്ക്: ഡിജോ ജോസ് ആന്‍റണി

പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ​ഗണ മനക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയാണ്. സിനിമക്ക് ലഭിക്കുന്ന കയ്യടികള്‍ക്ക് പിന്നാലെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി.

ചിത്രത്തിന് ലഭിക്കുന്ന കയ്യടികള്‍ക്ക് ആദ്യം നന്ദി പറയുന്നത് മമ്മൂട്ടിയോടാണ് എന്നാണ് ഡിജോ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള നരേഷനോടെയാണ് ചിത്രം ആരംഭിക്കുന്നത്. 'സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ 'ജനഗണമന' സിനിമ തുടങ്ങാന്‍ സാധിച്ചു. മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തില്‍. ഒരുപാട് സന്തോഷം'- മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഡിജോ ജോസ് കുറിച്ചു.

രാജ്യത്തെ സമകാലീന സംഭവങ്ങളെ എടുത്തുകാണിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഡിജോ ജോസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ജനഗണമന. ക്വീൻ ആയിരുന്നു ആദ്യ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. മംമ്ത മോഹൻദാസ്, ജിഎം സുന്ദർ, വിൻസി അലോഷ്യസ്, ഷമ്മി തിലകൻ, ധന്യ അനന്യ, ധ്രുവൻ തുടങ്ങി വവൻ താര നിരയും ചിത്രത്തിൽ അണിനിരത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in