എന്റെ ഹോളിവുഡ് യാത്രയ്ക്ക് ഇതിലും മികച്ച മറ്റൊരു തുടക്കമില്ല: 'ദി ഗ്രേമാനി'നെ കുറിച്ച് ധനുഷ്

എന്റെ ഹോളിവുഡ് യാത്രയ്ക്ക് ഇതിലും മികച്ച മറ്റൊരു തുടക്കമില്ല: 'ദി ഗ്രേമാനി'നെ കുറിച്ച് ധനുഷ്

ഹോളിവുഡ് ചിത്രം ദി ഗ്രേമാനിലെ ധനുഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, അനാ ഡെ അര്‍മാസ് എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. അവഞ്ചേഴ്‌സ് സംവിധായകരായ ജോ റൂസോ, ആന്റണി റൂസോ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തന്റെ ഹോളിവുഡ് യാത്രയ്ക്ക് ഇതിലും മികച്ചൊരു തുടക്കമില്ലെന്നാണ് ധനുഷ് ദി േ്രഗ മാനിനെ കുറിച്ച് പറഞ്ഞത്. 'ദി ഗ്രേമാനില്‍ എന്റേത് ചെറിയൊരു ഭാഗമാണെങ്കിലും, സെറ്റില്‍ മികച്ച അണിയറ പ്രവര്‍ത്തകരുമായി പ്രവര്‍ത്തിക്കാനും ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. എന്റെ ഹോളിവുഡ് യാത്രയ്ക്ക് ഇതിലും നല്ലൊരു തുടക്കം എനിക്ക് ആവശ്യപ്പെടാനാവില്ല. അതോടൊപ്പം ആഗോളതലത്തില്‍ പ്രേക്ഷകര്‍ സിനിമയും ആക്ഷന്‍ സീക്വന്‍സുകളും ആസ്വദിക്കുമെന്നും കരുതുന്നു' എന്നും ധനുഷ് അഭിപ്രായപ്പെട്ടു.

അതേസമയം ചിത്രത്തിലെ ധനുഷിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം 2022 ജൂലൈ 22ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ദി ഗ്രേ മാനെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാര്‍ക്ക് ഗ്രേനെയുടെ ദി ഗ്രേമാന്‍ എന്ന ത്രില്ലര്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട് ജെന്‍ട്രി എന്ന മുന്‍കാല സിഐഎ ഓപ്പറേറ്റീവിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. റെയാന്‍ ഗോസ്ലിങ്ങാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെസീക്ക ഹെന്‍വിക്ക്, വാഗ്‌നര്‍ മൗറ, ബില്ലി ബോബ് തോണ്‍ടണ്‍, ആല്‍ഫ്രെ വുഡാര്‍ഡ്, റെഗെ-ജീന്‍ പേജ്, ജൂലിയ ബട്ടേഴ്സ്, ഇമെ ഇക്വാകോര്‍, സ്‌കോട്ട് ഹേസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര സിനിമയാണ് 'ദ ഗ്രേ മാന്‍'. 2018 ല്‍ റിലീസിനെത്തിയ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫക്കീര്‍ ആയിരുന്നു ആദ്യ സിനിമ. ഇതും നെറ്റ്ഫ്‌ലിക്‌സിലൂടെ ആയിരുന്നു റിലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in