ചുരുളി ടൈം ലൂപ്പോ? ലിജോ ചിത്രത്തെക്കുറിച്ച് ഐഎഫ്എഫ് കെ ഫേസ്ബുക്ക് പോസ്റ്റ്

ചുരുളി ടൈം ലൂപ്പോ?  ലിജോ ചിത്രത്തെക്കുറിച്ച് ഐഎഫ്എഫ് കെ ഫേസ്ബുക്ക് പോസ്റ്റ്

രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' ടൈം ലൂപ്പ് ആണെന്ന സൂചനയുമായി ഐഎഫ്എഫ് കെ ഫേസ്ബുക്ക് പോസ്റ്റ്. മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ തേടി പോകുന്നവർ അതിഭയാനകമായ ടൈം ലൂപ്പിൽ അകപ്പെടുകയാണെന്ന് സിനിമയെക്കുറിച്ചുള്ള പോസ്റ്റിൽ സൂചിപ്പിക്കുന്നു. സിനിമയിലെ അഭിനേതാവായ ജാഫർ ഇടുക്കിയുടെ ചിത്രമുള്ള പോസ്റ്ററും സംവിധായകാനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

19 ദിവസത്തിനുള്ളില്‍ ലിജോ ജോസ് പല്ലിശേരി പൂർത്തിയാക്കിയ ചിത്രമാണ് ചുരുളി. പുതുനിരയിലെ ശ്രദ്ധേയനായ കഥാകൃത്ത് വിനോയ് തോമസിന്റെ കഥയെ ആധാരമാക്കി എസ് ഹരീഷിന്റെതാണ് തിരക്കഥ. മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ തേടി ചെമ്പന്‍ വിനോദ് ജോസും, വിനയ് ഫോര്‍ട്ടും ഏറെ പ്രത്യേകതയുള്ള സ്ഥലത്തേക്ക് എത്തുന്നതായി സിനിമയുടെ ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്.

ഭൂരിഭാഗം രംഗങ്ങളും കാട്ടിനകത്ത് ചിത്രീകരിക്കപ്പെട്ട ചിത്രമാണ് ചുരുളി. ചെമ്പന്‍ വിനോദ് ജോസും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് താരങ്ങള്‍. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം.

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് ‘ചുരുളി'ക്കു പുറമെ ജയരാജിന്റെ ‘ഹാസ്യവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നത്തെ മലയാള സിനിമ എന്ന വിഭാഗത്തിലാണ് ‘ലൗ’, ‘സീ യൂ സൂണ്‍’, ‘വാങ്ക്’, ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’, ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ തുടങ്ങി 12 ചിത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

The Cue
www.thecue.in