കറിയയുടെ 'ചട്ടമ്പി'ത്തരം നാളെ മുതല്‍, ശ്രീനാഥ് ഭാസിയുടെ ആദ്യ സോളോ റിലീസ്‌

കറിയയുടെ 'ചട്ടമ്പി'ത്തരം നാളെ മുതല്‍, ശ്രീനാഥ് ഭാസിയുടെ ആദ്യ സോളോ റിലീസ്‌

ഹൈറേഞ്ച് പശ്ചാത്തലമാക്കി പകയും പ്രതികാരവും ആക്ഷനും പ്രാധാന്യമുള്ള ചട്ടമ്പി നാളെ മുതല്‍ റിലീസിന്. ശ്രീനാഥ് ഭാസിയുടെ ആദ്യ സോളോ റിലീസ് എന്ന വിശേഷണത്തിനൊപ്പമാണ് ചിത്രമെത്തുന്നത്.

അഭിലാഷ് എസ് കുമാര്‍ സംവിധായകനാകുന്നു

22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ സിനിമകളുടെ എഴുത്തുകാരനും ആഷിഖ് അബുവിന്റെ അസോസിയേറ്റുമായിരുന്ന അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ഇടുക്കി മലയോര ഗ്രാമത്തിലെ യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുക്കുന്ന സിനിമ നാളെ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യും.

സിനിമയില്‍ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്.

ചട്ടമ്പിയായ സക്കറിയ

1990കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമ കൂട്ടാർ എന്ന ഗ്രാമത്തിലെ ചട്ടമ്പിയായ സക്കറിയ എന്ന കറിയയുടെ കഥപറയുന്ന ചിത്രമാണ്. കറിയായും, നാട്ടിലെ പ്രമാണി ജോഹനും തമ്മിലുണ്ടാവുന്ന സംഘര്‍ഷങ്ങളുടെയും അവര്‍ക്കു ചിറ്റുമുള്ള നാടിന്റെയും കഥപറയുകയാണ് ചട്ടമ്പി. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ അലക്‌സ് ജോസഫാണ്.

മുന്‍പ് റിലീസ് ചെയ്ത ടീസറുകളും പിന്നീട് വന്ന രണ്ട് ട്രെയ്‌ലറുകളും, ശ്രീനാഥ് ഭാസി പാടിയ 'ഇങ്ങോട്ട് നോക്ക് പിച്ചി പൂത്തത്' എന്ന സിനിമയുടെ പ്രോമോ ഗാനവും ഇതിനോടകം പ്രേക്ഷകസ്വീകരണം നേടിയിരുന്നു.

സിറാജ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രത്തില്‍ സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കളാണ്. മാജിക് ഫ്രെയിംസ് വിതരണം ചെയ്യുന്ന സിനിമയില്‍ കലാസംവിധാനം നിര്‍വഹിക്കുന്നത് സെബിന്‍ തോമസാണ്. ജോയല്‍ കവിയാണ് എഡിറ്റര്‍.

Related Stories

No stories found.
The Cue
www.thecue.in