അതിന് നെനക്ക് സമൂഹത്തില്‍ എന്നാ വെലയാടാ.., ഫണ്‍ ട്രെയിലറുമായി 'ബ്രോ ഡാഡി'

അതിന് നെനക്ക് സമൂഹത്തില്‍ എന്നാ വെലയാടാ.., ഫണ്‍ ട്രെയിലറുമായി 'ബ്രോ ഡാഡി'

ഫാമിലി എന്റര്‍ടെയിനറുമായി മോഹന്‍ലാലും പൃഥ്വിരാജും. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ പുതിയ ട്രെയിലറാണ് സിനിമയുടെ ഹ്യൂമര്‍ സ്വഭാവം അനാവരണം ചെയ്യുന്നത്. ജോണ്‍ കാറ്റാടിയെ മോഹന്‍ലാലും മകന്‍ ഈശോ ജോണ്‍ കാറ്റാടിയുടെ റോളില്‍ പൃഥ്വിരാജും എത്തുന്നു. മീനയാണ് അമ്മയുടെ റോളില്‍. കല്യാണി പ്രിയദര്‍ശന്‍, കനിഹ, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മാണം.

ബ്രോ ഡാഡി എന്ന ചിത്രം ചെയ്യാനുള്ള കാരണം അടുത്തിടെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നത് ലൂസിഫര്‍ എന്ന സിനിമയാണ്. അത് തീര്‍ച്ചയായും പ്രേക്ഷകരെ ബ്രോ ഡാഡി കാണാന്‍ പ്രേരിപ്പിക്കും. അത് തന്നെയാണ് സിനിമ ചെയ്യാനുണ്ടായ പ്രധാന കാരണമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ലൂസിഫര്‍ സീക്വലായ എമ്പുരാന് വേണ്ടി ഇരുവരും ഒരുമിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം 2020ല്‍ ഷൂട്ട് തുടങ്ങാനിരുന്ന എമ്പുരാന്‍ നീട്ടിവച്ചു. ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡി എന്ന പുതിയ ചിത്രം.

കോള്‍ഡ് കേസ് പ്രമോഷന്റെ ഭാഗമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെ ബ്രോ ഡാഡി എന്ന സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെ ''ബ്രോ ഡാഡി ഞാന്‍ സംവിധാനം ചെയ്യുന്ന ഫണ്‍ ഫാമിലി ഫിലിം അത്രയേ ഉള്ളു''

The Cue
www.thecue.in