ബ്രോ ഡാഡി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; റിലീസ് ഹോട്ട്സ്റ്റാർ

ബ്രോ ഡാഡി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; റിലീസ് ഹോട്ട്സ്റ്റാർ

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്ന ബ്രോ ഡാഡി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഇരുവരുടെയും ആദ്യ ചിത്രമായ ലൂസിഫറില്‍ നിന്നും വളരെ വ്യത്യസ്തമായി ഒരു ഫണ്‍ എന്റര്‍ട്ടെയിനറായിരിക്കും ബ്രോ ഡാഡി എന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. അതോടൊപ്പം തന്നെ ബ്രോ ഡാഡിയില്‍ ഇരുവരും ഒരുമിച്ച് ഒരു പാട്ടും പാടിയിട്ടുണ്ട്.

ബ്രോ ഡാഡി എന്ന ചിത്രം ചെയ്യാനുള്ള കാരണം അടുത്തിടെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നത് ലൂസിഫര്‍ എന്ന സിനിമയാണ്. അത് തീര്‍ച്ചയായും പ്രേക്ഷകരെ ബ്രോ ഡാഡി കാണാന്‍ പ്രേരിപ്പിക്കും. അത് തന്നെയാണ് സിനിമ ചെയ്യാനുണ്ടായ പ്രധാന കാരണമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in