'ലോകത്തെ ഒരു സിനിമയ്ക്ക് ഒപ്പവും ബ്രഹ്‌മാസ്ത്രയെ താരതമ്യം ചെയ്യാനാവില്ല'; രണ്‍ബീര്‍ കപൂര്‍

'ലോകത്തെ ഒരു സിനിമയ്ക്ക് ഒപ്പവും ബ്രഹ്‌മാസ്ത്രയെ താരതമ്യം ചെയ്യാനാവില്ല'; രണ്‍ബീര്‍ കപൂര്‍

ലോകത്തെ ഒരു സിനിമയക്ക് ഒപ്പവും ബ്രഹ്‌മാസ്ത്രയെ താരതമ്യം ചെയ്യാനാവില്ലെന്ന് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ബ്രഹ്‌മാസ്ത്ര ഒരു സൂപ്പര്‍ ഹീറോ സിനിമയോ, മാര്‍വല്‍ സിനിമ പോലയോ അല്ല. സിനിമയെ ഒരു ജോണറിലും ഉള്‍പ്പെടുത്താനാകില്ലെന്നും രണ്‍ബീര്‍ പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്:

ബ്രഹ്‌മാസ്ത്ര മാര്‍വല്‍ സിനിമ പോലെ ഒന്നല്ല. ഇതിനെ ഒരു ജോനറിലും ഉള്‍പ്പെടുത്താനാവില്ല. ലോകത്തുള്ള ഒരു സിനിമയുമായും ബ്രഹ്‌മാസ്ത്രയെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ സിനിമകള്‍ ഒരുപാട് കാണുന്ന ആളാണ്. ഒട്ടുമിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുമുണ്ട്. ഈ സിനിമയ്ക്ക് ഒരു റെഫറന്‍സുമില്ല. പക്ഷെ ഞങ്ങള്‍ സിനിമ ആരംഭിച്ച സമയത്ത് നിര്‍ഭാഗ്യവശാല്‍ സൂപ്പര്‍ ഹീറോ സിനിമ എന്ന ടാഗ് കിട്ടി. പക്ഷെ ഇതൊരു സൂപ്പര്‍ ഹീറോ സിനിമയല്ല. ഇതൊരു ഫാന്റസി-അഡ്വെന്‍ജര്‍ സിനിമയാണ്. പിന്നെ എന്റെ കഥാപാത്രത്തിന് ദൈവീക ശക്തിയുണ്ട്.

അയാന്‍ മുഖര്‍ജിയാണ് 'ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ'യുടെ സംവിധായകന്‍. 2013ല്‍ റിലീസ് ചെയ്ത യേ ജവാനി ഹേ ദിവാനിക്ക് ശേഷം അയാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെപ്റ്റംബര്‍ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2017ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

സ്റ്റാര്‍ സ്റ്റുഡിയോസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്‍ബീര്‍ കപൂറിന് പുറമെ ആലിയ ഭട്ട്, അമിതാബ് ബച്ചന്‍, മൗനി റോയ് എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in