'ബ്ലൂ സട്ടൈ' മാരന്‍ ചിത്രം 'ആന്റി ഇന്ത്യന്‍'; ഡിസംബർ റിലീസ്

'ബ്ലൂ സട്ടൈ' മാരന്‍ ചിത്രം 'ആന്റി ഇന്ത്യന്‍'; ഡിസംബർ റിലീസ്

പ്രശസ്ത തമിഴ് സിനിമ നിരൂപകന്‍ ബ്ലൂഷര്‍ട്ട്.സി.ഇളമാരന്‍ സംവിധാനം ചെയ്ത ചിത്രം 'ആന്റി ഇന്ത്യന്‍' റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം റിലീസിന് മുന്‍പ് തന്നെ തരംഗമായിരുന്നു. മാരന്റെ ചിത്രം വെച്ച് 'ആദരാഞ്ജലി' എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഇതേ തുടര്‍ന്ന് ചിത്രം വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ വന്ന ടീസറും, ട്രെയിലറും,പോസ്റ്ററുകളും പ്രേക്ഷകരില്‍ ആകാംഷ ഇരട്ടിപ്പിക്കുന്നതായിരുന്നു. കൊല ചെയ്യപ്പെട്ട ഒരു മൃതശരീരത്തിന് അവകാശം ഉന്നയിച്ച് കൊണ്ട് മത - രാഷ്ട്രീയ സംഘടനകള്‍ നടത്തുന്ന വടം വലിയുടെ പശ്ചാത്തലത്തിലൂടെയാണ് ബ്ലൂ സട്ടൈ മാരന്‍ 'ആന്റി ഇന്ത്യന്‍' ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. മൃതദേഹം തന്നെ കഥാപാത്രമാകുന്ന സിനിമ.

ചിത്രത്തില്‍ മാരന്‍ തന്നെയാണ് പ്രധാന കഥാപാത്രമാവുന്നത്. ബാഷാ എന്നാണ് കഥാപാത്രത്തിന്റെ പേര്. സൂപ്പര്‍ താരങ്ങളെ മുതല്‍ ദേശീയ - പ്രാദേശിക രാഷ്ട്രീയത്തെ വരെ നിശിതമായി വിമര്‍ശിച്ച് കൊണ്ടുള്ള സറ്റയറാണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. രാധാ രവി, ആടുകളം നരേന്‍, സുരേഷ് ചക്രവര്‍ത്തി, 'വഴക്ക് എണ്‍ ' മുത്തു രാമന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മൂണ്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ ആദം ബാവയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി ആര്‍ ഒ-സി. കെ. അജയ് കുമാര്‍.

മുഖം നോക്കാത്ത സിനിമ നിരൂപണം നടത്തുന്ന വ്യക്തിയാണ് ബ്ലൂഷര്‍ട്ട്.സി.ഇളമാരന്‍. ഇതേ തുടര്‍ന്ന് തമിഴ് സിനിമ മേഖലയില്‍ നിന്ന് നിരവധി തവണ മാരനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധവും ഉയര്‍ന്നുവന്നിട്ടുണ്ട്. 'തമിഴ് ടാക്കീസ്' എന്ന യൂട്യൂബ് ചാനലിലാണ് മാരന്‍ സിനിമകളുടെ നിരൂപണം പങ്കുവെക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in