'അപ്പോ ഭീമന്റെ വഴിക്ക് പോട്ടെ കാര്യങ്ങള്‍'; ട്രെയ്‌ലര്‍ പുറത്ത്

'അപ്പോ ഭീമന്റെ വഴിക്ക് പോട്ടെ കാര്യങ്ങള്‍'; ട്രെയ്‌ലര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായ അഷറഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് ഭീമന്റെ വഴി. ചിത്രത്തില്‍ ചെമ്പന്‍ വിനോദും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ഡിസംബര്‍ 3ന് തിയേറ്റര്‍ റിലീസായി പ്രേക്ഷകരിലേക്ക് എത്തും. കേരളത്തില്‍ 130 ഓളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

തമാശ എന്ന ചിത്രത്തിന് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദ് ജോസ്, ആഷിക്ക് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹകന്‍. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സംവിധായകനായ മുഹ്‌സിന്‍ പരാരി ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അഖില്‍ രാജ് ചിറയില്‍ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

ചിന്നു ചാന്ദ്‌നി, മേഘ തോമസ്, വിന്‍സി അലോഷ്യസ്, ശബരീഷ് വര്‍മ്മ, നിര്‍മ്മല്‍ പാലാഴി, ബിനു പപ്പു, ദിവ്യ എം നായര്‍, ഭഗത് മാനുവല്‍, ആര്യ സലീ, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് കാമിയോ വേഷത്തില്‍ സിനിമയിലെത്തും. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈന്‍ അരുണ്‍ രാമ വര്‍മ്മ, മേക്കപ്പ് rg വയനാടന്‍, കോസ്റ്റ്യൂംസ് മസ്ഹര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡെവിസണ്‍ രഷ, പി ആര്‍ ഒ ആതിര ദില്‍ജിത്, സ്റ്റില്‍സ് അര്‍ജ്ജുന്‍ കല്ലിങ്കല്‍, പോസ്റ്റര്‍ ഡിസൈന്‍ popkon.

The Cue
www.thecue.in