നമ്മളെല്ലാം മുറിവേറ്റവര്‍, അതിലൂടെയാണ് വെളിച്ചം ഉള്ളിലേക്ക് എത്തുന്നത്: മഞ്ജു പകര്‍ത്തിയ ചിത്രവുമായി ഭാവന

നമ്മളെല്ലാം മുറിവേറ്റവര്‍, അതിലൂടെയാണ് വെളിച്ചം ഉള്ളിലേക്ക് എത്തുന്നത്: മഞ്ജു പകര്‍ത്തിയ ചിത്രവുമായി ഭാവന

നടി ഭാവന സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പുതിയ ചിത്രം ശ്രദ്ധേയമാകുന്നു. സുഹൃത്തും നടിയുമായ മഞ്ജുവാര്യര്‍ പകര്‍ത്തിയ തന്റെ ചിത്രമാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

''നമ്മളെല്ലാം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നത്,'' എന്ന ഏര്‍ണസ്റ്റ് ഹെമിംവേയുടെ വാക്കുകള്‍ കുറിച്ചു കൊണ്ടാണ് ഭാവന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭജരംഗി 2വാണ് അവസാനമായി റിലീസ് ചെയ്ത ഭാവനയുടെ സിനിമ. കന്നട ഭാഷയില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാവന കന്നട സിനിമയിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണവും ഭാവന വ്യക്തമാക്കിയിരുന്നു.

'എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.'- എന്നാണ് ഭാവന പറഞ്ഞത്.

The Cue
www.thecue.in