തല മൊട്ടയടിച്ച് മോഹന്‍ലാല്‍, ബറോസ് ലുക്കില്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

Barroz: Guardian of D'Gama's Treasure

തല മൊട്ടയടിച്ച് മോഹന്‍ലാല്‍, ബറോസ് ലുക്കില്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം 'ബറോസ്' ഫസ്റ്റ് ലുക്ക് പുതുവര്‍ഷദിനത്തില്‍ പുറത്തുവിട്ടിരുന്നു. ആദ്യമായി ഒരു നായക കഥാപാത്രത്തിനായി തല മൊട്ടയടിച്ചെത്തുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കണ്ടത്. വാസ് കോ ഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. സിനിമയ്ക്ക് വേണ്ടി 2021 ല്‍ ഷൂട്ട് ചെയ്ത ആദ്യ ഷെഡ്യൂളിലെ രംഗങ്ങളെല്ലാം ഉപേക്ഷിച്ചാണ് ഡിസംബറില്‍ പുതിയ ഷെഡ്യൂള്‍ തുടങ്ങിയത്. അഭിനേതാക്കളിലും അണിയറ പ്രവര്‍ത്തകരിലും അഴിച്ചുപണി നടത്തിയാണ് പുതിയ ഷെഡ്യൂള്‍.

ആര്‍ട്ട് ടീമിലുള്ളയാളുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയിലാണ് തല മൊട്ടയടിച്ച മോഹന്‍ലാലിനെ കാണാനാകുന്നത്. സന്തോഷ് രാമനാണ് ബറോസ് പ്രൊഡക്ഷന്‍ ഡിസൈന്‍. ടി.കെ രാജീവ് കുമാറും സിനിമയുടെ ഭാഗമാണ്. സന്തോഷ് ശിവനാണ് ക്യാമറ. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസാണ് തിരക്കഥ.

നേരത്തെ സിനിമയില്‍ നിര്‍ണായ കഥാപാത്രമായി പൃഥ്വിരാജ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ റീ ഷൂട്ടില്‍ പൃഥ്വിരാജിന് പകരം മറ്റൊരാളാണ് ഈ റോളില്‍. ആടുജീവിതം ഫൈനല്‍ ഷെഡ്യൂളിന് ജോയിന്‍ ചെയ്യേണ്ടതിനാല്‍ പൃഥ്വിരാജ് ബറോസില്‍ നിന്ന് പിന്‍മാറിയിരുന്നു.

മോഹന്‍ലാല്‍ പറയുന്നു

കേരളത്തില്‍ പത്ത് ദിവസം ഷൂട്ട് ചെയ്ത് ഗോവയില്‍ പോയപ്പോഴാണ് കൊവിഡ് രൂക്ഷമായത്. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തത് മുഴുവന്‍ ഒഴിവാക്കേണ്ടിവരും. ആ സിനിമയെ അത്രയും സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇതുവരെ ചിത്രീകരിച്ചത് ഒഴിവാക്കേണ്ടിവരുന്നത്. ബറോസില്‍ അഭിനയിച്ചിരുന്ന കുട്ടിക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടായി. നേരത്തെ അഭിനയിച്ച പലരും രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്നു. വിദേശത്തുള്ള ചിലര്‍ക്ക് വരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിലവില്‍ ചിത്രീകരിച്ചത് അത്രയും ഷെല്‍വ് ചെയ്യുകയാണ്.

Related Stories

No stories found.
The Cue
www.thecue.in