യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആസിഫ് അലി

യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആസിഫ് അലി

യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ആസിഫ് അലി. തനിക്ക് നല്‍കിയ അഭിമാനകരമായ ബഹുമതിക്ക് നന്ദിയറിയിക്കുന്നതായി ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി കുറിച്ചു. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് യു.എ.ഇ ഭരണകൂടം 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

'നമ്മള്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് എക്കാലവും നമ്മുടെ ഒരു രണ്ടാമത്തെ വീടാണ് ദുബായ്. ഞങ്ങളെപ്പോലുള്ള കലാകാരന്മാരുടെ അധ്വാനത്തെയും കഴിവിനെയും എക്കാലത്തും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനും ഈ രാജ്യത്തിന്റെ മറ്റു നേതാക്കള്‍ക്കും നന്ദി. ഇതൊരു വലിയ പ്രചോദനമാണ്. ഈ രാജ്യം അഭിവൃദ്ധിപ്പെട്ടതിന്റെ രീതി എന്നില്‍ എല്ലായ്‌പ്പോഴും ബഹുമാനം ഉണ്ടാക്കിയിരുന്നു. യുഎഇയുമായി ഞാന്‍ കൂടുതല്‍ അടുത്തതായി തോന്നുന്നു', ആസിഫ് അലി പറയുന്നു.

മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, മിഥുന്‍, നൈല ഉഷ, ആശ ശരത്, ലാല്‍ ജോസ് എന്നിവര്‍ക്കായിരുന്നു നേരത്തെ യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്.

The Cue
www.thecue.in