'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി, ദേശീയ അവാര്‍ഡിന് ശേഷമുള്ള ചിത്രം

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി, ദേശീയ അവാര്‍ഡിന് ശേഷമുള്ള ചിത്രം

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കാപ്പ' എന്ന സിനിമയില്‍ അപര്‍ണ ബാലമുരളി നായിക. നേരത്തെ മഞ്ജു വാര്യര്‍ ചെയ്യാനിരുന്ന റോളിലാണ് അപര്‍ണ എത്തുന്നത്. തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ നായകനായ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനെ തുടര്‍ന്നായിരുന്നു മഞ്ജു പിന്‍മാറിയത്.

സൂരരൈ പോട്ര് എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് അപര്‍ണയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാപ്പയിലെ റോള്‍. കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'കാപ്പ'യില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍. കാപ്പയില്‍ പൃഥ്വിരാജ്, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കഥ. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ജോമോന്‍ ടി ജോണ്‍ ചായഗ്രഹണം നിര്‍വഹിക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. കൊട്ട മധു എന്ന ഗുണ്ടാ നേതാവിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in