അപവാദപ്രചരണം, യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അക്ഷയ് കുമാർ.

അപവാദപ്രചരണം, യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അക്ഷയ് കുമാർ.

യൂട്യൂബിലൂടെ അപവാദപ്രചരണം നടത്തിയ ബിഹാർ സ്വദേശിക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അക്ഷയ് കുമാർ. സുശാന്ത് സിങ് രാജ്‌പുതിന്റെ മരണത്തിൽ തന്റെ പേര് ഉൾപ്പെടുത്തി തെറ്റായ പ്രചരണം നടത്തിയെന്നാണ് ആരോപണം. റാഷിദ് സിദ്ദിഖി എന്ന യുട്യൂബർക്കാണ് താരം നോട്ടിസ് അയച്ചത്. സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളിലൂടെ ഹേറ്റ് ക്യാമ്പെയിൻ നടത്തിയതായി ആരോപിക്കപ്പെട്ടിരുന്ന വ്യക്തി കൂടിയാണ് റാഷിദ് സിദ്ദിഖി.

ഇയാൾ പ്രചരിപ്പിച്ച വ്യാജ വിഡിയോകൾ കാരണം തന്റെ സൽപേരിന് ഭം​ഗം വന്നു എന്നും ഇത് തന്നെ മാനസികമായി അലട്ടുന്നുണ്ടെന്നും അക്ഷയ് കുമാർ നോട്ടീസിൽ പറയുന്നു. അപകീർത്തിപ്പെടുത്തൽ, മനഃപൂർവമുളള അപവാദപ്രചരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ടുളള വീഡിയോകളിലൂടെ കഴിഞ്ഞ നാല് മാസത്തിനുള്ളിൽ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയതായാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

അപവാദപ്രചരണം, യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അക്ഷയ് കുമാർ.
'അങ്കിൾ' വിളി ഇഷ്ടമായില്ല, ഫോൺ വലിച്ചെറിഞ്ഞ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ

മഹാരാഷ്ട്ര സര്‍ക്കാര്‍, മുംബൈ പൊലീസ്, ആദിത്യ താക്കറെ, അക്ഷയ് കുമാര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു റാഷിദിന്‍റെ വിഡിയോകള്‍. കേസിൽ മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുകയാണ് സിദ്ദിഖി. മഹേന്ദ്രസിങ് ധോണിയുടെ ജീവിതം പറഞ്ഞ 'എംഎസ് ധോണി, ദ് അണ്‍ടോള്‍ഡ് സ്റ്റോറി'യിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് നിരാശ ഉണ്ടായിരുന്നുവെന്നാണ് റാഷിദ് സിദ്ദിഖി ഉന്നയിച്ച ആരോപണങ്ങളിൽ ഒന്ന്. റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യയോഗങ്ങള്‍ നടത്താനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി ആരോപിച്ചിരുന്നു. സുശാന്ത് സിങ് കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങളിലൂടെ പണമുണ്ടാക്കാന്‍ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുളള വ്യാപക ശ്രമങ്ങൾ നടന്നിരുന്നതായാണ് പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Summary

Akshay Kumar Serves ₹ 500 Crore Defamation Notice To YouTuber

Related Stories

No stories found.
logo
The Cue
www.thecue.in