'ലക്ഷ്മി'ക്ക് ശേഷം 'ബച്ചൻ പാണ്ഡെ' ആയി അക്ഷയ് കുമാർ, പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതി പ്രഖ്യാപിച്ച് താരം

'ലക്ഷ്മി'ക്ക് ശേഷം 'ബച്ചൻ പാണ്ഡെ' ആയി അക്ഷയ് കുമാർ, പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതി പ്രഖ്യാപിച്ച് താരം

ബി​ഗ് ബജറ്റ് ചിത്രം 'ബച്ചൻ പാണ്ഡെ'യുടെ റിലീസ് പ്രഖ്യാപിച്ച് നടൻ അക്ഷയ് കുമാർ. 2022 ജനുവരി 26നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രം സാജിദ് നാദിയദ്വാലയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിനോടനുബന്ധിച്ചു പുറത്തിറക്കിയ അക്ഷയ് കുമാറിന്റെ ക്യാരക്ടർ പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമായിരുന്നു. റിലീസ് തീയതിയോടൊപ്പം പുറത്തുവിട്ട പുതിയ പോസ്റ്ററിലും വ്യത്യസ്ത ​ഗെറ്റപ്പിലാണ് താരം.

അക്ഷയ് കുമാറിന്റെ 132മത്തെ ചിത്രമായാണ് ബച്ചൻ പാണ്ഡെയ്‌ തീയേറ്ററുകളിൽ എത്തുന്നത്. 1991ൽ പുറത്തിറങ്ങിയ 'സൗകന്ദ്' ആയിരുന്നു ആദ്യ ചിത്രം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ലക്ഷ്മി' ആയിരുന്നു ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തമിഴ് ചിത്രം മുനി 2 : കാഞ്ചനയുടെ റീമേക്കായ ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തിലായിരുന്നു അക്ഷയ് കുമാര്‍ എത്തിയത്. ഹിന്ദു ദേവതയെ അധിക്ഷേപിക്കുന്നു എന്ന ആരോപണത്താൽ 'ലക്ഷ്മി ബോംബ്' എന്ന പേര് 'ലക്ഷ്മി' എന്ന് മാറ്റുകയായിരുന്നു.

ഹിന്ദു സംസ്‌കാരത്തിന്റെ ആശയസംഹിതയെയും അതിലെ ആചാരങ്ങളെയും കുറിച്ച് സമൂഹത്തിന് മോശം സന്ദേശം നല്‍കുന്നതാണ് ചിത്രത്തിന്റെ പേരെന്നും സംഘടന ആരോപിച്ചിരുന്നു. 'ഷെയിംഓണ്‍യുഅക്ഷയ്കുമാര്‍', 'ബോയ്കോട്ട്ലക്ഷ്മിബോംബ്' തുടങ്ങിയ ഹാഷ് ടാഗുകളുമായി ചിത്രത്തിനും അക്ഷയ് കുമാറിനുമെതിരെ സോഷ്യല്‍ മീഡിയയിലും വ്യപക പ്രചരണങ്ങൾ നടന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in