ഉത്സവാവേശം പകരാന്‍ 'അജഗജാന്തരം' ഡിസംബര്‍ 23ന് തിയേറ്ററിലേക്ക്

ഉത്സവാവേശം പകരാന്‍ 'അജഗജാന്തരം' ഡിസംബര്‍ 23ന് തിയേറ്ററിലേക്ക്

ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗ്ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആക്ഷന്‍ ചിത്രം 'അജഗജാന്തരം' ഡിസംബര്‍ 23ന് തിയെറ്ററുകളില്‍ റിലീസ് ചെയ്യും. 2 വര്‍ഷത്തോളമായി മലയാളികള്‍ക്ക് നഷ്ടമായ പൂരവും ഉത്സവമേളവും ചിത്രത്തിലൂടെ തിയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കൊവിഡിന് മുന്‍പുള്ള തിയേറ്ററുകളിലെ ഉത്സവാവേശം തിരിച്ചെത്തിക്കാനുള്ള ഒരുക്കത്തിലാണ് അജഗജാന്തരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് വലിയ പ്രാധാന്യമുള്ള 'അജഗജാന്തരം' ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ്.

ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിലെ 'ഒള്ളുള്ളെരു' എന്ന സൈട്രാന്‍സ് മിക്‌സ് ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് തിരക്കഥ. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ലൈന്‍ പ്രൊഡ്യൂസര്‍ മനു ടോമി, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, ഫോള്‍ക് സോങ് സുധീഷ് മരുതലം, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍ & രതീഷ് മൈക്കിള്‍, വി.എഫ്.എക്സ് ആക്സെല്‍ മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ അമ്പല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിനു മനമ്പൂര്‍, ഓപ്പണിങ് ടൈറ്റില്‍സ് ശരത് വിനു, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്, മീഡിയാ പാര്‍ട്ണര്‍: മുവീ റിപ്പബ്ലിക്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Related Stories

No stories found.
logo
The Cue
www.thecue.in