സിനിമ വന്‍ പരാജയം,നിര്‍മ്മാതാവിന് ബാധ്യത, അടുത്ത സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് രവിതേജ

സിനിമ വന്‍ പരാജയം,നിര്‍മ്മാതാവിന് ബാധ്യത, അടുത്ത സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് രവിതേജ

സിനിമ വന്‍ പരാജയമായതിനെ തുടര്‍ന്ന് നിര്‍മ്മാതാവിനെ സഹായിക്കാന്‍ മുന്നോട്ട് വന്ന് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവിതേജ. രാമറാവു ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ പരാജയത്തിന് പിന്നാലെയാണ് ഈ തീരുമാനം. തന്നെ നായകനാക്കി നിര്‍മ്മിച്ച ചിത്രം വലിയ ബാധ്യത വരുത്തിയതിനാല്‍ അടുത്ത സിനിമയില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കാമെന്നാണ് രവിതേജ നിര്‍മ്മാതാവ് സുധാകറിനെ അറിയിച്ചിരിക്കുന്നത്.

ശരത് മാണ്ഡവയാണ് ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. കുറച്ച് നാളുകളായി രവിതേജയുടേതായി റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. തിരക്കഥ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് രവിതജയ്ക്ക് ആരധകര്‍ തുറന്ന കത്തെഴുതുകയും ചെയ്തിട്ടുണ്ട്.

തിരക്കഥകള്‍ ശ്രദ്ധയോടെ അല്ല, വേഗത്തില്‍ തിരഞ്ഞെടുക്കുകയാണ് താരം ചെയ്യുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ടൈഗര്‍ നാഗേശ്വര റാവു, ധമാക്ക, രാവണാസുര എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന മറ്റ് രവിതേജ ചിത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in